Breaking News

Trending right now:
Description
 
Sep 13, 2015

ടോം ക്രൂസ്‌ ചിത്രം ഷൂട്ടിങ്ങിനിടെ വിമാനം തകര്‍ന്നുവീണ്‌ പൈലറ്റും മറ്റൊരാളും മരിച്ചു.

image ഹോളിവുഡ്‌ നടന്‍ ടോം ക്രൂസ്‌ അഭിനയിക്കുന്ന മേന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിമാനം തകര്‍ന്നുവീണ്‌ പൈലറ്റ്‌ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. പൈലറ്റ്‌ അലന്‍ ഡി. പുര്‍വിനാണ്‌ മരിച്ചവരില്‍ ഒരാള്‍. ഹോളിവുഡ്‌ സിനിമകളിലും ടി.വി സീരിയലുകളിലും വിമാനം പറത്തുന്ന പല സീനുകളിലും പുര്‍വിന്‍ അഭിനയിച്ചിട്ടുണ്ട്‌. ജുറാസിക്‌ പാര്‍ക്ക്‌, ഇന്‍ഡീസന്റ്‌ പ്രൊപ്പോസല്‍, സീറോ ഡാര്‍ക്‌ തേര്‍ട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പുര്‍വിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പൂര്‍വന്റെ ഇരട്ട എന്‍ജിന്‍ പ്രൊപ്പല്ലര്‍ വിമാനം കൊളംബിയ അന്തിയോഖ്യ റീജണിലെ സാന്‍ പെഡ്രോ ഡേ ലോസ്‌ മിലാഗ്രോസിലാണ്‌ തകര്‍ന്നുവീണത്‌. അപകടത്തില്‍ ഒരാള്‍ക്ക്‌ പരുക്കുണ്ട്‌. 1984ല്‍ എയര്‍വോള്‍ഫ്‌ എന്ന ചിത്രം മുതലിങ്ങോട്ട്‌ ഒട്ടേറെ സിനിമകളില്‍ വിമാനത്തിലെ സീനുകള്‍ കാമറ സംഘവുമായി ഷൂട്ട്‌ ചെയ്‌തപ്പോള്‍ വിമാനം പറത്തിയിരുന്നത്‌ പൂര്‍വിനായിരുന്നു.