Breaking News

Trending right now:
Description
 
Sep 13, 2015

എസ്‌ബിടി 70 ന്റെ മികവില്‍; ഒരുവര്‍ഷം ആഘോഷം

image എസ്‌ബിടിയുടെ 70 വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തിരുവനന്തപുരത്ത്‌ തുടക്കം. ജനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖല ബാങ്കാണ്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ എന്ന്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി പറഞ്ഞു. മാനുഷിക മൂഖമാണ്‌ മലയാളികള്‍ക്കിടയില്‍ ബാങ്കിനെ പ്രിയങ്കരമാക്കുന്നത്‌. 70 വര്‍ഷം എന്നതു ബാങ്കിനെ സംബന്ധിച്ച്‌ ചെറുപ്പമാണ്‌. എപ്പോഴും പാവങ്ങള്‍ക്കൊപ്പം നില്‍ക്കണം. ബാങ്കിന്റെ ചരിത്രം ഉള്‍പ്പെടുത്തി സുരേഷ്‌ ഇളമണ്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം ഗൗരി പാര്‍വതിബായി പ്രകാശനം ചെയ്‌തു. ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ സെന്‍ട്രല്‍ ജയില്‍ ലൈബ്രറി ഡിജിറ്റൈസേഷന്‍ ചടങ്ങില്‍ ഉദ്‌ഘാടനം ചെയ്‌തു. ഏഴു സീനിയര്‍ ഇടപാടുകാരെയും വിരമിച്ച ഏഴുപേരെയും ആദരിച്ചു. വിവിധ കലാപരിപാടികളും നടത്തി.