Breaking News

Trending right now:
Description
 
Sep 13, 2015

നടന്‍ സിദ്ധാര്‍ഥ്‌ ഭരതന്‌ വാഹനാപകടത്തില്‍ പരുക്ക്‌; മസ്‌തിഷ്‌കത്തില്‍ രക്തസ്രാവം

image തൃപ്പൂണിത്തുറ തൈക്കുടം ജംഗ്‌ഷനു സമീപം നടന്‍ സിദ്ധാര്‍ഥ്‌ ഭരതന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട്‌ മതിലില്‍ ഇടിച്ചു. ഗുരുതര പരുക്കുകളോടെ സിദ്ധാര്‍ഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. നടന്‍കൂടിയാണ്‌ സിദ്ധാര്‍ഥ്‌. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ്‌ അപകടം ഉണ്ടാകാന്‍ കാരണമെന്നു പൊലീസ്‌ സംശയിക്കുന്നു. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സിദ്ധാര്‍ഥിന്റെ നില ഗുരുതരമാണ്‌. മസ്‌തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. കാലിനും ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്‌. കൊച്ചിയില്‍നിന്നു താമസസ്ഥലമായ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ളാറ്റിലേക്ക്‌ പോകുന്നതിടെയാണ്‌ അപകടത്തില്‍പെടുന്നത്‌. മെട്രോ ലൈനിനായി ഒഴിപ്പിച്ച സ്ഥലത്തെ കെട്ടിടത്തിന്റെ മതിലിലാണ്‌ ഇടിച്ചത്‌. ഇടിയുടെ അഘാതത്തില്‍ മതിലു തകര്‍ന്നു. ഒച്ചകേട്ട്‌ എത്തിയ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്‌. തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ്‌ കാറിനുള്ളില്‍പെട്ട സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പെളിച്ചാണ്‌ പുറത്തെടുത്തത്‌. സംവിധായകന്‍ ഭരതന്റെയും ചലച്ചിത്രനടി കെപിഎസി ലളിതയുടെയും മകനാണ്‌. കമല്‍ സംവിധാനം ചെയ്‌ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണു സിദ്ധാര്‍ഥ്‌ സിനിമയില്‍ എത്തിയത്‌. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര, സ്‌പിരിറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.