Breaking News

Trending right now:
Description
 
Sep 11, 2015

ടിപി 51 സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ഭീഷണി; തീയറ്റര്‍ ഉടമകള്‍ പിന്മാറി

image ആര്‍എപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കിയ ടിപി 51 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഭീഷണി ഉയര്‍ന്നതിനാല്‍ സിനിമയ്‌ക്കു സംസ്ഥാനത്തെ തീയറ്ററുകളില്‍ പ്രദര്‍ശനം നിഷേധിച്ചു. ഇന്നു സംസ്ഥാനത്തെ 38 തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കെയായിരുന്നു തിയറ്റര്‍ ഉടമകള്‍ ഇതില്‍നിന്നു പിന്മാറിയത്‌. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന തരത്തില്‍ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ്‌ തിയറ്റര്‍ ഉടമകള്‍ പിന്മാറിയതെന്നു സിനിമയുടെ അണിയ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം അഞ്ചു സര്‍ക്കാര്‍ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ശ്രീ, തൃശൂര്‍ കൈരളി, കോഴിക്കോട്‌ ശ്രീ, നോര്‍ത്ത്‌ പറവൂരിലെ ചിത്രാഞ്‌ജലി, ചേര്‍ത്തല ശ്രീ എന്നീതിയറ്ററുകളിലാണ്‌ ഇന്നു പ്രദര്‍ശനം തുടങ്ങുക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തുടങ്ങിയ ഭീഷണിയുടെ ഭാഗമാണ്‌ ഇപ്പോഴത്തെ നീക്കങ്ങള്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണു തിയറ്റര്‍ ഉടമകള്‍ പിന്മാറിയതെന്നു സിനിമയുടെ പ്രവര്‍ത്തകര്‍ ആരോപിച്ചു.