Breaking News

Trending right now:
Description
 
Sep 10, 2015

റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയയുടെ കുരുക്കിലകപ്പെട്ട മലയാളി കുടുംബം കടക്കെണിയില്‍

image ഓസ്‌ടേ്‌ലിയ; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു കൊച്ചു വീടെന്ന സ്വപ്‌നവുമായി സിസ്‌റ്റം എഞ്ചിനിയറായ മലയാളി സൂരജ്‌ സിദ്ദിക്കെന്ന 37 കാരന്‍ ഹെന്‍ലി എഡ്‌ജ്വാട്ടര്‍ ഹോംസിന്റെ പ്രി സെയില്‍ പദ്ധതിയില്‍ പങ്കാളിയായത്‌. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ വീടും പ്ലോട്ടും അടങ്ങുന്ന്‌ ഹെന്‍ലി എഡ്‌ജ്വാട്ടറിന്റെ സ്വപ്‌ന പദ്ധതിയില്‍ മറ്റു 14 കുടുംബങ്ങള്‍ക്കൊപ്പെം ചേര്‍ന്ന സുരജിനോടു ക്രിസ്‌മസിന്‌ മുമ്പ്‌ വെറിങ്ങേടണ്‍ ഡെവലപ്‌മെന്റിന്റെ പുതിയ വീട്ടിലേയ്‌ക്ക്‌ മാറി താമസിക്കാമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്‌. പക്ഷേ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല.

Locked out: Families who bought lots in this Kellyville subdivision are taking their deve

കമ്പനിക്കെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്‌ സൂരജിപ്പോള്‍. ഹെന്‍ലി എഡ്‌ജ്വാട്ടറിനെതിരെയും സെറ്റിലേഴ്‌സ്‌ എസ്‌റ്റേറ്റ്‌ എന്ന കമ്പനിക്കെതിരെയുമാണ്‌ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌. സെറ്റിലേഴ്‌സ്‌ എസ്റ്റേറ്റിന്റെ 106 ഹൗസ്‌ പ്ലോട്ടു പദ്ധതിയില്‍ നിന്നും 15 എണ്ണം ഹെന്‍ലി എഡ്‌ജ്വാട്ടര്‍ സ്വന്തമാക്കുകയായിരുന്നു. ഇതാണ്‌ പിന്നീട്‌ കസ്റ്റമേഴ്‌സിന്‌ ഹെന്‍ലി എഡ്‌ജ്വാട്ടര്‍ വിറ്റത്‌. മറ്റു 14 കുടുംബങ്ങള്‍ക്കൊപ്പം സൂരജ്‌ 450സ്‌ക്വ.മീറ്റര്‍ വീടും പ്ലോട്ടും 620000 ഡോളറിനാണ്‌ വാങ്ങിയത്‌. എന്നാല്‍ ഫെബ്രുവരിയായിട്ടും വീട്‌ നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. മാര്‍ച്ചില്‍ എഗ്രിമെന്റ്‌ കാലാവധി അവസാനിക്കും. എന്നാല്‍ കമ്പനി അനങ്ങാപ്പാറ നയം തുടരുകയാണ്‌. ലോക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടപ്പോള്‍ സബ്‌ ഡിവിഷന്‍ പ്ലാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നാണ്‌ അറിയാന്‍ കഴിയുന്നതെന്ന്‌ സൂരജ്‌ ഗ്ലോബല്‍ മലയാളത്തോടു പറഞ്ഞു. കമ്പനിയുടെ ചതിവില്‍ പെട്ടവരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്‌ മറ്റൊരു കാര്യമാണ്‌, കമ്പനി മറ്റൊരു പ്രീസോള്‍ഡ്‌ പദ്ധതിയില്‍ പെടുത്തി 220സ്‌ക്വ. മീറ്റര്‍ വിറ്റിരിക്കുന്നത്‌ 600000- 70000 ഡോളറിനാണ്‌. ഞങ്ങളുടെ പ്രതിനിധി കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളോടു പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയാറായിട്ടില്ല. സെറ്റിലേഴ്‌സ്‌ കമ്പനിക്കെതിരെയും ഹെന്‍ലി എഡ്‌ജ്വാട്ടര്‍ ഹോംസിനെതിരെയും നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന സൂരജിനെ കുഴയ്‌ക്കുന്നത്‌ നിയമ വിദഗ്‌ധര്‍ക്കു നല്‍കേണ്ടി വരുന്ന വലിയ ഫീസാണ്‌. ഇതുവരെ 24000 ഡോളര്‍ ഫീസിനത്തില്‍ തന്നെ നല്‍കേണ്ടി വന്നു കഴിഞ്ഞു. കോടതി സൂരജിനോടു ആവശ്യപ്പെട്ടിരിക്കുന്നത്‌ ഒക്ടോബര്‍ 9ന്‌ വീണ്ടും കേസ്‌ പരിഗണിക്കുമ്പോള്‍ മറ്റൊരു വക്കീലിനെ കണ്ടെത്താനാണ്‌. ഇപ്പോള്‍ തന്നെ കടക്കെണിയിലായ കുടുംബം എങ്ങനെ മറ്റൊരു വക്കീലിനെ കണ്ടെത്തുമെന്ന ആശങ്കയിലാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ ചതിയില്‍പെട്ടു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമര്‍ദ്ദത്തിലുമായ ഈ കുടുംബം അന്യനാട്ടില്‍ ആരെ അഭയം തേടുമെന്ന ആശങ്കയിലാണ്‌.