Breaking News

Trending right now:
Description
 
Dec 20, 2012

ഒലീവിയ കല്‍പോയ്‌ക്ക്‌ ലോകസുന്ദരിപ്പട്ടം

image അമേരിക്കയുടെ ഒലീവിയ കല്‍പോയ്‌ക്ക്‌ ഇതു സന്തോഷത്തിന്റെ നിമിഷം. 2012 ലെ ലോകസുന്ദരിപ്പട്ടം ഒലീവിയ കല്‍പോ സ്വന്തമാക്കി. നവേഡയിലെ ലാസ്‌ വേഗാസിലായിരുന്നു മത്സരം. 88 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ്‌ മിസ്‌ അമേരിക്ക കൂടിയായ ഒലീവിയ സൗന്ദര്യപ്പട്ടമണിഞ്ഞത്‌. ഇത്‌ എട്ടാം തവണയാണ്‌ ഒരു അമേരിക്കന്‍ സുന്ദരി ലോകസൗന്ദര്യപ്പട്ടം നേടുന്നത്‌. 1997 ല്‍ കിരീടമണിഞ്ഞ ബ്രൂക്ക്‌ ലീയ്‌ക്ക്‌ ശേഷം ആദ്യമായാണ്‌ അമേരിക്കയുടെ മത്സരാര്‍ഥി ലോകസുന്ദരിപ്പട്ടം നേടുന്നതെന്നതും ഒലീവയയുടെ കിരീടനേട്ടത്തിന്‌ ഇരട്ടിമധുരം നല്‍കുന്നുണ്ട്‌. അമേരിക്കയിലെ റോധേ ഐലന്റ്‌ സ്വദേശിനിയാണ്‌ 20 കാരിയായ ഒലീവിയ. 

ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്‌. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയായിരുന്ന അംഗോളയുടെ ലെയ്‌ല ലോപസ്‌ ഒലീവിയയെ കിരീടമണിയിച്ചു. ഇന്ത്യയുടെ ശില്‍പാ സിംഗിന്‌ അവസാന പത്തിലേക്ക്‌ കടക്കാനായില്ല. 2010 ല്‍ ലാറ ദത്ത കിരീടമണിഞ്ഞ ശേഷം ഒരു ഇന്ത്യന്‍ സുന്ദരിക്കും ഈ നേട്ടം എത്തിപ്പിടിക്കാനായില്ല. ഫിലിപ്പീന്‍സ്‌ സുന്ദരി ജനൈന്‍ തുഗോണന്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പായും വെനിസ്വേലിയന്‍ സുന്ദരി ഐറീന്‍ സോഫിയ ഇസര്‍ ക്വിന്റേറോ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.