Breaking News

Trending right now:
Description
 
Sep 09, 2015

മുംബൈ മലബാര്‍ ഹില്ലിലെ ജാട്ടിയ ഹൗസ്‌ ബിര്‍ല സ്വന്തമാക്കിയത്‌ 425 കോടിക്ക്‌

image മുംബൈയില്‍ കഴിഞ്ഞദിവസം നടന്ന ബംഗ്ലാവ്‌ ലേല തുക 425 കോടി രൂപ രാജ്യത്തെ ലേലചരിത്രത്തിലെ റെക്കോഡ്‌. മുംബൈ മലബാര്‍ ഹില്ലിലെ ജാട്ടിയ ഹൗസാണ്‌ കുമാര്‍മംഗലം ബിര്‍ള 425 കോടി രൂപയ്‌ക്ക്‌ സ്വന്തമാക്കിയത്‌. വീടും തുറന്ന സ്ഥലങ്ങളും പാര്‍ക്കിങ്‌ ഏരിയയുമൊക്കെയായി ജാട്ടിയ ഹൗസ്‌ ആകെ 31,495 ചതുരശ്ര അടിയാണ്‌. ബര്‍മീസ്‌ തേക്കിന്റെ അലങ്കാരങ്ങളോടെ പഴയകാല ശില്‌പഭംഗിയിലുള്ള ഇരുനില ബംഗ്ലാവാണിത്‌. ബംഗ്ലാവിന്‌ നിരവധി നീളന്‍ ഇടനാഴികളും തുറന്ന ഇടങ്ങളുമുണ്ട്‌. ഈ ബംഗ്ലാവ്‌ കുമാര്‍മംഗലം ബിര്‍ളയ്‌ക്ക്‌ താമസിക്കാന്‍ തന്നെയാണെന്നാണ്‌ വിവരം. മലബാര്‍ ഹില്‍ മേഖലയിലുള്ള മഹേശ്വരി ഹൗസ്‌ 2011-ല്‍ 400 കോടി രൂപയ്‌ക്കു വിറ്റുപോയതും ജാട്ടിയ ഹൗസില്‍നിന്നു ഏതാനും അടി അകലെ ഹോമിഭാഭയുടെ വസതിയായിരുന്ന മെഹ്‌ രംഗീര്‍ ബംഗ്ലാവ്‌ 2014-ല്‍ 372 കോടിക്കു വിറ്റുപോയതുമാണ്‌ ഇതിനുമുമ്പ്‌ ഉണ്ടായിട്ടുള്ള കനത്ത ലേലങ്ങള്‍.