.jpg)
ടാറ്റ മോട്ടേഴ്സിന്റെ പുതിയ പിക്കപ്പ് ട്രക്ക് ഏയ്സ് മെഗാ വിപണിയിലെത്തി.
ചെറിയ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ പെടുന്ന ഏയ്സ് മെഗായില് ഒരു ടണ്‍
ഭാരം വരെ കയറ്റാവുന്നതാണ്.
മികച്ച പ്രവര്‍ത്തന ക്ഷമത, മെച്ചപ്പെട്ട
സ്റ്റൈല്‍, കൂടുതല്‍ ഭാരം എടുക്കാനുള്ള ശേഷി എന്നിവ ഏയ്സ് മെഗായെ
ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കും. കരുത്ത്, വേഗത, ഇന്ധനക്ഷമത എന്നിവ ഈ
വിഭാഗത്തിലെ ഏറ്റവും മികച്ചതാണ്. ഏറെ സാങ്കേതിക തികവുള്ള നാലാം തലമുറയില്‍ പെട്ട
40 ഹോഴ്സ്പവര്‍ കരുത്തുള്ള 2 സിലിണ്ടര്‍ 800സിസി ഡൈകോര്‍ എഞ്ചിനാണ് ഇതില്‍
ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത ഈ വിഭാഗത്തിലെ മികച്ചതാണ്.
ലിറ്ററിന് 18.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ലൈറ്റ് വെയ്റ്റ് അലുമിനിയം
എഞ്ചിന്, 5 സ്പീഡ് ഗിയര്ബോക്സ,് ലാര്‍ജ് ബ്രേക്സ്, ഫ്രണ്ട് ആന്‍ഡ്
റിയര്‍ ലീഫ് സ്പ്രിങ് സസ്പെന്ഷന് എന്നീ സവിശേഷതകള്‍ ടാറ്റ ഏയ്സ് മെഗായെ
മികവുറ്റതാക്കുന്നു.
മ്യൂസിക്ക് സിസ്റ്റം ഘടിപ്പിക്കുന്നതിനുള്ള സൗകര്യം,
മൊബൈല്‍ ചാര്‍ജിങ് സൗകര്യം, ഡിജിറ്റല്‍ ക്ലോക്ക്, ഫുള്‍ ഫാബ്രിക്ക് സീറ്റുകള്‍
എന്നിവയോടുകൂടിയ ഡ്രൈവര്‍ ക്യാബിന്, ബോഡി കളേര്‍ഡ് ബംപര്‍, ആകര്‍ഷകങ്ങളായ ബോഡി
ഗ്രാഫിക്സ്, ഇരുവശങ്ങളിലുമുള്ള വൈഡ്് ആംഗിള്‍ ഔട്ട്സൈഡ് റിയര്‍ വ്യൂ മിറര്‍
എന്നിവയാണ് ടാറ്റ ഏയ്സ് മെഗായുടെ മറ്റ് പ്രത്യേകതകള്‍.
14 ഇഞ്ച് ടയറുകള്‍,
175എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഏതു പ്രദേശത്തുകൂടിയും വാഹനം സുഗമമായി
ഓടിക്കാന്‍ സഹായിക്കുന്നു. 72,000 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ രണ്ട് വര്‍ഷം
വരെയും വാറണ്ടി ടാറ്റ ഏയ്സ് മെഗായ്ക്കുണ്ട്.
ആകര്‍ഷകമായ ആഷര്‍ നീല
നിറത്തില്‍ വിപണിലെത്തുന്ന ടാറ്റ ഏയ്സ് മെഗാ പിക്കപ്പ് ട്രക്കിനു 4.31 ലക്ഷം
രൂപയാണ് എക്സ്ഷോറും വില