Breaking News

Trending right now:
Description
 
Sep 08, 2015

വിക്ടോറിയൻ അവാർഡ്‌ ജേതാവ് രാജേഷിന് സ്വീകരണം നൽകി

George Thomas
image
നേഴ്സിംഗ് രംഗത്തെ  ഉപരിപഠനത്തിനു വിക്ടോറിയൻ അവാർഡ്‌ ആയ  ബെസ്റ്റ് ക്രിട്ടിക്കൽ കെയർ പോസ്റ്റ്‌ഗ്രാഡുവേറ്റ് അവാർഡ്‌ കരസ്ഥമാക്കിയ  രാജേഷ്‌ കുര്യാക്കോസ്സിനു മെൽബണിൽ  പൗരസ്വീകരണം നല്കി.  

ഓസ്ട്രേലിയയിൽ ബാല്ലരാട്ട്  സെയിന്റ് ജോണ്‍  ഓഫ് ഗോഡ് ഹോസ്പിറ്റലിൽ ജോലീചെയുന്നു കണ്ണൂർ പേരാവൂർ സ്വദേശി വിവിധ വിഷയങ്ങളിൽ 99.5% മാർക്ക് നേടി.  

ക്രാൻബണ്‍ ബെല്ലാബെല്ലാ കമ്മ്യുണിറ്റീ സെന്റെറിൽ വച്ച്നടന്ന ചടങ്ങിൽ ജോസ് എം ജോർജ് അദ്ധ്യക്ഷനായിരുന്നു.  വിവിധ മലയാളി   സംഘടനകളെ പ്രതിനിധീകരിച്ച്മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പള്ളി, എം എ വി യുടെ എഫ് ഐ എ വി മെമ്പർമാരായ ജോർജ് തോമസ്‌, ജി കെ മാത്യൂസ്‌,  മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ചെയര്‍ പേഴ്‌സന്‍ ഡോ: ഷാജി വര്‍ഗ്ഗീസ്, കേയ്‌സീ മലയാളി കണ്‍വീനര്‍ ബെന്നി കൊടാംപള്ളി, അരുണ്‍ കല്ലറ (ശ്രീനാരായണ മിഷന്‍), റെജിമോന്‍ (നാദം ഡാന്‍ഡിനോങ്ങ്), ലിബറല്‍ പാര്‍ട്ടി സ്റ്റേറ്റ് ഇലക്റ്ററല്‍ മെമ്പര്‍ പ്രസാദ് ഫിലിപ്പ്, സന്തോഷ് ബാലകൃഷ്ണന്‍ (പുലരി), മുഹമ്മദ് ഹാഷിം (ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍), അജി പുനലൂര്‍ (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്), ജിബി ഫ്രാങ്ക്ലിൻ (ഗവ: എംപ്ലോയീസ് അസോസിയേഷൻ), കേയ്‌സീ മുന്‍ മേയര്‍ ജെഫ് അബ്ലെറ്റ്, കൗണ്‍സിലര്‍മാരായ അമാന്‍ഡാ സ്റ്റേപ്പിള്‍ട്ടന്‍, ഡേമിയന്‍ റോസാരിയോ എന്നിവര്‍ അവാർഡ്‌ ജേതാവിന് അനുമോദനങ്ങൾ അർപ്പിക്കുവാൻ എത്തിയിരുന്നു. 

പഠന കാലത്തെ അനുഭവങ്ങളെപ്പറ്റി നന്ദി പ്രകാശനത്തിൽ രാജേഷ്‌ സംസാരിച്ചു. സ്റ്റീനൊ സ്റ്റീഫെൻ സ്വാഗതവും അനൂപ്‌ അലക്സ്‌  കൃതജ്ഞ്യതയും  രേഖപ്പെടുത്തി.