Breaking News

Trending right now:
Description
 
Sep 08, 2015

ഡാർവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ പതിമൂന്നാം തീയതി

image
മലയാളക്കരയിൽ നിന്നും ഉപജീവനം തേടി ഓസ്ട്രലിയിൽ താമസമാക്കിയിരിക്കുന്ന മലയാളികൾക്ക് ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും തനിമ ചോർന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുവാൻ എക്കാലവും ശ്രദ്ധവയ്ക്കുന്ന ഡാർവിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി ഞായറാഴ്ച കൊണ്ടാടുകയാണ്. അന്നേ ദിവസം വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മലയാള സിനിമ രംഗത്തും റ്റിവി ഷോകളിലും നിറഞ്ഞു നില്ക്കുന്ന മീരാ നന്ദൻ, അഞ്ചു അരവിന്ദ്, മനോജ്‌ ഗിന്നസ്, കലാഭവൻ സന്തോഷ്‌, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥ് തുടങ്ങി ഒൻപതോളം പേരടങ്ങുന്ന 'ഓണനിലാവ്‌' എന്ന സ്റ്റേജ്ഷോ ഉണ്ടായിരിക്കുന്നതാണ്.  

അസോസിയേഷന്റെ പ്രവർത്തനം സുഗമായി കൊണ്ടുപോകുവാൻ പ്രസിഡന്റ്‌ ജെന്നി സന്തോഷ്‌, വൈസ് പ്രസിഡന്റ്‌ ജിജോ ജോസഫ്‌ കുമരകം, സെക്രട്ടറി ബിബിൻ മാത്യു പാഴൂർ, ജോയിന്റ് സെക്രട്ടറി ഷിജു സ്കറിയ, ട്രെഷറാർ റോബിൻ മാത്യു, പി ആർ ഓ സജേഷ് പോൾ വള്ളൂപ്പാറ, ലീഗൽ അഡുവൈസർ ബിനോയ് ഫിലിപ്പ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി അശോക്‌ സുരേന്ദ്രൻ, ബേസിൽ മത്തായി, ബിജു ജേക്കബ്‌, ഡിജോ സെബാസ്റ്റ്യൻ, ഡിനൈസ് ഡേവിഡ്‌, ജോർജ് കെ വർഗിസ്, ഗിരീഷ്‌ കുമാർ, രാജീവ് ജോസ്, ഷിജി സജി, സുജേഷ് സി മാത്യു, സനിൽ ജെ കാരിക്കൽ, ഉല്ലാസ് മാത്യു, വിനീത് വി കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. 


ഓഗസ്റ്റ്‌ 15-ന് ഇന്ത്യൻ സ്വാതത്യ്ര ദിനം സമുചിതമായി ആഘോഷിച്ചു. ജിംഗിളി പാർക്കിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജെന്നി സന്തോഷ്‌പതാക ഉയർത്തി. തദവസരത്തിൽ  'ഓണനിലാവ്‌' ഷോയുടെ ആദ്യ ടിക്കറ്റ്‌ വില്പ്പനയും നടന്നു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.