Breaking News

Trending right now:
Description
 
Sep 08, 2015

ലാന ദേശിയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും

Jain Mathew Mundackal
image

ഡാലസ്: ലാനയുടെ പത്താമത്‌ ദേശീയ കണ്‍വെന്‍ഷന്‍ 2015ഒക്ടോബര്‍ 30, 31 നവംബര്‍ 1 തീയതികളില്‍ ഡാലസിൽവെച്ച് അരങ്ങേറുകയാണല്ലോ. സമ്മേളനത്തിന്‍റെ  ആദ്യ ദിനമായ ഒക്ടോബർ മുപ്പതിനു (വെള്ളി) ഉത്ഘാടന സമ്മേളനം കഴിഞ്ഞു നടത്തപ്പെടുന്ന കാവ്യസന്ധ്യലാന സമ്മേളനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു.

 

ഈ വർഷത്തെ കാവ്യ സന്ധ്യയുടെ  ചുമതല വഹിക്കുന്നത് അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ ശ്രീ ജോസഫ്‌ നമ്പിമഠം ആണ്. കാവ്യ സന്ധ്യയുടെ ‘തീം’ ‘മലയാള കവിത കാലഘട്ടങ്ങളിലൂടെ’  എന്നതായിരിക്കും. മലയാള കവിതയുടെ പരിണാമം സൂചിപ്പിക്കുന്ന കവിതകൾ അവതരിപ്പിക്കാനുള്ള അസുലഭാവസരമായി ഈ പരിപാടിയെ കാണാവുന്നതാണ്. മലയാള കവിതയുടെ ഉത്ഭവം മുതൽ ഏറ്റവും നവീനമായ കവിത വരെയുള്ള ഏതു കവിതയും അവതരിപ്പിക്കാൻ സാവകാശം ഉണ്ടായിരിക്കും. ഇത് കവിതാ ചർച്ചയല്ല മറിച്ച് കവിതാവതരണമാണ് എന്ന് പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.കവിതകൾ സ്വന്ത രചനകളോ മറ്റു കവികളുടെ കവിതകളോ ആകാം. സമയ പരിമിതി  ഉള്ളതുകൊണ്ട് ഒരാൾക്ക്‌  അഞ്ചു മിനിറ്റ് വരെ സമയം അനുവദിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച് സമയ ക്രമത്തിൽ മാറ്റം വന്നേക്കാം. അതുകൊണ്ട് പങ്കെടുക്കാൻ താത്പര്യമുള്ളവർ അക്കാര്യം കഴിവതും വേഗം അവതരിപ്പിക്കുന്ന കവിതകവി എന്നിവയെപ്പറ്റിയുള്ള ഒരു ലഘു വിവരണ സഹിതം ബന്ധപ്പെട്ടവരെ അറിയിക്കുക. മലയാള കവിത അവതരിപ്പിക്കാൻ കഴിവുള്ള  കുട്ടികള്‍ക്കും കാവ്യ സന്ധ്യയിലേയ്ക്ക് സ്വാഗതം ഉണ്ടായിരിക്കുന്നതാണ്. ഈ വർഷത്തെ കാവ്യ സന്ധ്യ മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ മലയാളത്തെയും മലയാള കവിതകളെയും സ്നേഹിക്കുന്ന എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് കാവ്യ സന്ധ്യയുടെ  ചുമതലക്കാരനായ ജോസഫ്‌ നമ്പിമഠം അഭ്യര്‍ത്ഥിച്ചു. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

ജോസ് ഓച്ചാലില്‍ ......................................................................469 363 5642 

എബ്രഹാം തെക്കേമുറി...............................................................469 222 5521

ജോസഫ്‌ നമ്പിമഠം     ………………………………………………...214 564 9371