Breaking News

Trending right now:
Description
 
Sep 08, 2015

ഡിറ്റാച്ചബള്‍ അള്‍ട്രാബുക്കുമായി തോഷിബ

image റിവേഴ്‌സബിള്‍ ഡോക്കോടു കൂടിയ ഡിറ്റാച്ചബള്‍ അള്‍ട്രാബുക്ക്‌ പോര്‍ട്ടേജ്‌ സെഡ്‌20ടി തോഷിബ പുറത്തിറക്കി. മൊബൈല്‍ കംമ്പ്യൂട്ടിംഗ്‌ മേഖലയില്‍ മുപ്പതു വര്‍ഷം തികയ്‌ക്കുന്ന ഈ വേളയില്‍ നിരവധി സവിശേഷതകളോടെയാണ്‌ തോഷിബ, പോര്‍ട്ടേജ്‌ സെഡ്‌20ടി വിപണിയിലെത്തിക്കുന്നത്‌.

ഫുള്‍ എച്ച്‌ഡി ഐപിസ്‌ ടച്ച്‌ സ്‌ക്രീന്‍, ആന്റി ഗ്ലെയര്‍ ഫീച്ചര്‍, ബാക്ക്‌ലിറ്റ്‌ കീബോര്‍ഡ്‌, ഹാന്‍ഡ്‌ റൈറ്റിങ്ങ്‌ റെകഗ്നിഷന്‍ ഫീച്ചര്‍ എന്നീ സവിശേഷതകളോടെ വിപണിയിലെത്തിയ പോര്‍ട്ടേജ്‌ സെഡ്‌20ടിയ്‌ക്ക്‌ 1,30,000 രൂപയാണ്‌ വില. 256 ജിബി വരെ സ്റ്റോറേജ്‌ സ്‌പേയ്‌സുള്ള പോര്‍ട്ടേജ്‌ സെഡ്‌20ടി, വിന്‍ഡോസ്‌ 8.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലും, മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 7 പ്രൊഫഷണലിലും പ്രവര്‍ത്തിക്കും.

31.75 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള പോര്‍ട്ടേജ്‌ സെഡ്‌20ടിയെ റിവേഴ്‌സ്‌ബിള്‍ ഡോക്കോടു കൂടി ലാപ്പ്‌ടോപ്പായും, കീബോര്‍ഡിനെ അതില്‍ നിന്നും വേര്‍തിരിച്ച്‌ ടാബ്‌ലെറ്റായും ഉപയോഗിക്കാവുന്നതാണ്‌. ഇന്റല്‍ കോര്‍ എം പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടേജ്‌ സെഡ്‌20ടിയ്‌ക്ക്‌ 16 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക്‌അപ്പും തോഷിബ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. വളരെ ഭാരം കുറഞ്ഞ. സ്ലിം ഡിസൈനിലുള്ള പോര്‍ട്ടേജ്‌ സെഡ്‌20ടിയ്‌ക്ക്‌ മഗ്നീഷ്യം കൊണ്ടുള്ള തിളങ്ങുന്ന കവറാണ്‌ തോഷിബ നല്‍കിയിരിക്കുന്നത്‌.