Breaking News

Trending right now:
Description
 
Dec 20, 2012

ബ്രിസ്‌ബെയിനില്‍ ക്രിസ്‌മസ്‌ ആഘോഷം

മനു പോത്താനിക്കാട്‌
image
സൗത്ത്‌ ബ്രിസ്‌ബെയിന്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ക്ക്‌ തുടക്കമായി. 20 മുതല്‍ 23 വരെ വൈകുന്നേരം ആറു മുതല്‍ വിവിധ വാര്‍ഡുകളില്‍ കരോള്‍ സംഘം ഭവനങ്ങള്‍ സന്ദര്‍ശിക്കും. പുല്‍ക്കൂട്‌ മത്സരത്തില്‍ ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌. 

ഇരുപത്തിനാലിന്‌ രാത്രി എട്ടിന്‌ അനര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ ദേവാലയത്തില്‍ ഫാ. ജോസഫ്‌ തോട്ടങ്കരയുടെ കാര്‍മികത്വത്തില്‍ ക്രിസ്‌മസ്‌ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷകരമായ കുര്‍ബാനയ്‌ക്കു ശേഷം സാന്താക്ലോസിന്റെ സാന്നിധ്യത്തില്‍ ക്രിസ്‌മസ്‌ ട്രീ റാഫിള്‍ നടത്തും. 

മുപ്പത്തിയൊന്നിന്‌ അനര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ പള്ളിയില്‍ രാത്രി ഏഴിന്‌ വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍ നടത്തും. തുടര്‍ന്ന്‌ ആരാധനയും വര്‍ഷാരംഭ പ്രാര്‍ത്ഥനകളും ഫാ. ജോസഫ്‌ തോട്ടങ്കരയുടെ കാര്‍മികത്വത്തില്‍ ആഘോഷകരമായ കുര്‍ബാനയും ഉണ്ടായിരിക്കും. 

ബ്രിസ്‌ബെയിനിലെ എല്ലാ വിശ്വാസികളേയും ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങളിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റി അറിയിച്ചു.