Breaking News

Trending right now:
Description
 
Sep 08, 2015

സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2 വിപണിയില്‍

image ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടാബ്‌ലെറ്റായ ഗ്യാലക്‌സി ടാബ്‌ എസ്‌2, സാംസങ്‌ പുറത്തിറക്കി. 4:3 സ്‌ക്രീന്‍ റേഷ്യോയില്‍ സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ സംവിധാനമുള്ള സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2 4ജിയിലും പ്രവര്‍ത്തിക്കുന്നതാണ്‌. അനാവശ്യ സ്‌ക്രോളിംഗ്‌ ഒഴിവാക്കി, ഇ-ബുക്കുകള്‍, മാഗസിനുകള്‍ വെബ്‌ പേജുകള്‍ വാര്‍ത്തകള്‍ തുടങ്ങിയവ സൗകര്യപൂര്‍വ്വം വായിക്കാന്‍ സാധിക്കുന്ന സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2വില്‍, ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസൃതമായി ഡിസ്‌പ്ലേ നിലവാരം ക്രമീകരിക്കുന്ന അഡാപ്‌റ്റീവ്‌ ഡിസ്‌പ്ലേയും, കണ്ണിനു ആയാസമില്ലാതെ അധിക സമയം വായിക്കാനായി സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ്‌ ലെവല്‍ മാറ്റാനുള്ള റീഡിംഗ്‌ മോഡും ഒരുക്കിയിട്ടുണ്ട്‌.

2 വര്‍ഷത്തേക്ക്‌ സൗജന്യമായി 100 ജിബി വരെ വണ്‍ ഡ്രൈവിലൂടെ ക്ലൗഡില്‍ സൂക്ഷിക്കാന്‍ ഗ്യാലക്‌സി ടാബ്‌ എസ്‌2 അവസരം നല്‍കുന്നു. സ്‌റ്റാന്ററ്റേര്‍ഡ്‌ പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ കീബോര്‍ഡ്‌ പോലെ തന്നെ ഇന്‍ ബില്‍റ്റ്‌ ട്രാക്ക്‌ പാഡോടു കൂടിയ ബുക്ക്‌ കവര്‍ കീബോര്‍ഡും എസ്‌2വില്‍ ലമാണ്‌. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി വിപണിയിലെത്തുന്ന സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2ന്റെ മെമ്മറി എക്‌സ്റ്റേണല്‍ കാര്‍ഡിനൊപ്പം 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്‌. 8 എംപി റിയര്‍ ക്യാമറയും, 2.1 എംപി ഫ്രണ്ട്‌ ക്യാമറയുമുള്ള ടാബ്‌ എസ്‌2വില്‍ മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഉപയോക്താക്കള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്‌.

ലാപ്പ്‌ടോപ്പിനെയും സ്‌മാര്‍ട്ട്‌ഫോണിനെയും ടാബ്‌ലെറ്റ്‌ വഴി തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്ന സൈഡ്‌ സിങ്ക്‌ സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2 ന്റെ പ്രേത്യേകതയാണ്‌. രണ്ടു ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ട്ടി ടാസ്‌കിങ്‌ ഓപ്‌ഷന്‍, കൂടാതെ പോപ്പ്‌ അപ്പ്‌ വിന്‍ഡോ സൗകര്യവും ഗ്യാലക്‌സി ടാബ്‌ എസ്‌2ല്‍ ഉണ്ട്‌.

9.7 ഇഞ്ച്‌ വലുപ്പമുള്ള സാംസങ്‌ ഗ്യാലക്‌സി ടാബ്‌ എസ്‌2 വില്‍ വൈഫൈ, എല്‍ടിഇ സൗകര്യങ്ങളുണ്ട്‌. ഗോള്‍ഡ്‌, വൈറ്റ്‌, ബ്ലാക്ക്‌ എന്നീ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി ടാബ്‌ എസ്‌2 ന്റെ വില 39,400 രൂപയാണ്‌.