Breaking News

Trending right now:
Description
 
Sep 08, 2015

ടാറ്റാ ബില്‍ഡിംഗ്‌ ഇന്ത്യ സ്‌കൂള്‍ ഉപന്യാസ മത്സര വിജയികളെ ആദരിച്ചു

image ടാറ്റാ ബില്‍ഡിംഗ്‌ ഇന്ത്യ സ്‌കൂള്‍ എസ്സേ കോംപറ്റീഷന്‍ 2014-15 ന്റെ കേരളത്തിലെ സിറ്റി ലെവല്‍ വിജയികളെ ടാറ്റാ ഗ്രൂപ്പ്‌ ആദരിച്ചു. കൊച്ചിയില്‍ ഐഎംഎ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്‌ത ബാലസാഹിത്യകാരനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവുമായ സിപ്പി പള്ളിപ്പുറം വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

കേരളത്തിലെ 13 നഗരങ്ങളിലായി ടാറ്റാ ഗ്രൂപ്പ്‌ സംഘടിപ്പിച്ച എസ്സേ മത്സരത്തിന്റെ ഈ വര്‍ഷത്തെ വിഷയം ശുചിത്വ ഭാരതമായിരുന്നു. 380 വിദ്യാലയങ്ങളില്‍ നിന്നായി 1.35 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന്‌ മത്സരത്തില്‍ പങ്കെടുത്തു. കൊച്ചി, കോഴിക്കോട്‌, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, ചേര്‍ത്തല, കായംകുളം, പാലക്കാട്‌, ആലപ്പുഴ, കോട്ടം, പത്തനംതിട്ട എന്നീ നഗരങ്ങളിലെ 285 വിദ്യാലയങ്ങള്‍ മലയാളം വിഭാഗത്തില്‍ മത്സരിച്ചു. ഇംഗ്ലീഷ്‌ ഉപന്യാസ മത്സരത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 95 വിദ്യാലയങ്ങളും മത്സരിച്ചു.

2006 ല്‍ ആറു നഗരങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ഇംഗ്ലീഷ്‌ ഉപന്യാസ രചന മത്സരമായി ആരംഭിച്ച ടാറ്റാ ബില്‍ഡിംഗ്‌ ഇന്ത്യ സ്‌കൂള്‍ എസ്സേ കോംപറ്റീഷന്‍, ഇന്ന്‌ ഇന്ത്യയിലെ 200 നഗരങ്ങളിലായി 12 ഭാഷകളില്‍ നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉപന്യാസ രചന മത്സരമാണ്‌.