Breaking News

Trending right now:
Description
 
Sep 08, 2015

സാംസങ്‌ ഗ്യാലക്‌സി നോട്ട്‌ 5 വിപണിയില്‍

image സാംസങ്‌ ഇലക്ട്രോണിക്‌സിന്റെ ഫ്‌്‌ളാഗ്‌ഷിപ്പ്‌ ഉല്‍പ്പന്നമായ ഗ്യാലക്‌സി നോട്ട്‌ 5 ഇന്ത്യന്‍ വിപണിയിലെത്തി. ബിഗ്‌ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച്‌ 2011 ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട്‌ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പാണിത്‌.

5.7 ക്വാഡ്‌ എച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ, 4 ജിബി റാം, 16 എംപി കാമറ പിന്നിലും, 5 എംപി കാമറ മുന്നിലും, 3000 എംഎഎച്ച്‌ ബാറ്ററി, വയര്‍ലെസ്‌ ചാര്‍ജിംഗ്‌ സൗകര്യം, ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ ഒഎസ്‌ എന്നീ സവിശേഷതകളുമായി എത്തുന്ന നോട്ട്‌ 5 ന്‌ ഏറെ പ്രയോജനകരമായ സ്‌റ്റൈലസ്‌ എസ്‌ പെന്നുമുണ്ട്‌.

സാംസങിന്റെ ഇന്ത്യന്‍ ഗവേഷണവിഭാഗം രൂപപ്പെടുത്തിയ നിരവധി സവിശേഷതകള്‍ ഈ മോഡലില്‍ സമന്വയിക്കുന്നു. നോട്ട്‌ 5 ന്റെ മള്‍ട്ടിമീഡിയ സവിശേഷതകളില്‍ തൊട്ട്‌ ബ്രൗസര്‍ ഫംഗ്‌ഷനുകളില്‍ വരെ ഈ ഇന്ത്യന്‍ സാങ്കേതിക മികവ്‌ ദൃശ്യമാണ്‌. ലൈവ്‌ വീഡിയോ ബ്രോഡ്‌കാസ്‌റ്റ്‌ സൗകര്യമുള്ള നോട്ട്‌ 5 ലെ വീഡിയോ കൊളാഷ്‌, വീഡിയോ ഹൈലൈറ്റ്‌ ഫീച്ചറുകള്‍ ഇന്ത്യന്‍ ആര്‍&ഡി ടീമീന്റെ സംഭാവനയാണ്‌.

പ്ലഗ്‌ ചെയ്‌ത്‌ ചാര്‍ജ്‌ ചെയ്‌താല്‍ 90 മിനിറ്റിലും വയര്‍ലെസ്‌ ആയി 120 മിനിറ്റിലും പൂര്‍ണമായി ചാര്‍ജ്‌ ചെയ്യാം നോട്ട്‌ 5. വില 32 ജിബി മോഡലിന്‌ 53,900 രൂപ, 64 ജിബി മോഡലിന്‌ 59,000 രൂപ. ബ്ലാക്ക്‌ സഫയര്‍, ഗോള്‍ഡ്‌ പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം നിറങ്ങളില്‍ ഗ്യാലക്‌സി നോട്ട്‌ 5 എത്തുന്നു.