Breaking News

Trending right now:
Description
 
Sep 08, 2015

ഇന്‍ഫാം ദേശീയ സമിതിയും ഡയറക്‌ടേഴ്‌സ്‌ കോണ്‍ഫറന്‍സും സെപ്‌തംബര്‍ 14ന്‌ കൊച്ചിയില്‍

image ഇന്‍ഫാം ദേശീയ സമിതിയും വിവിധ റീജിയണുകളില്‍ നിന്നുള്ള ഡയറക്‌ടേഴ്‌സിന്റെ കോണ്‍ഫറന്‍സും കൊച്ചി പാലാരിവട്ടം പി.ഓ.സി.യില്‍ സെപ്‌തംബര്‍ 14ന്‌ രാവിലെ 10.30ന്‌ ആരംഭിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ്‌ വള്ളിക്കാട്ട്‌, ഇന്‍ഫാം ദേശീയ പ്രസിഡന്റ്‌ പി.സി.സിറിയക്‌, വൈസ്‌പ്രസിഡന്റ്‌ കെ.മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, മാനേജിംഗ്‌ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്‌. ട്രഷറര്‍ ജോയി തെങ്ങുംകുടി തുടങ്ങിയവര്‍ സംസാരിക്കും. തീരേദശ ഇടനാട്‌ മലയോരമേഖലകളിലെ ജനങ്ങള്‍ നേരിടുന്ന കാര്‍ഷിക സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും ചര്‍ച്ചകളും പ്രവര്‍ത്തനപദ്ധതി രൂപീകരണവും സമ്മേളനത്തിലുണ്ടാകും. കേരളത്തിലെ 31 റീജിയണുകളില്‍ നിന്നുള്ള ഇന്‍ഫാം ഡയറക്‌ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും.