Breaking News

Trending right now:
Description
 
Sep 07, 2015

ലാന്‍ഡ്‌ റോവറിന്റെ പ്രീമിയം എസ്‌യുവി ന്യൂ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ വിപണിയില്‍

image കൊച്ചി: ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി ഫാമിലിയിലെ ആദ്യ കാറായ ന്യൂ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ ഇന്ത്യന്‍ വിപണിയിലെത്തി. ഏറെ പുതുമകളോടെ എത്തുന്ന ഡിസ്‌കവറി സ്‌പോര്‍ട്ട്‌ പരമാവധി ഇന്റീരിയര്‍ സ്‌പേസ്‌ ഉപയോഗപ്പെടുത്തുകയും മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ചെയ്യുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തില്‍പ്പെടുന്ന വാഹനമാണ്‌.
ഡിസൈനിലും, സാങ്കേതിക വിദ്യയിലും ഉള്ള പുതുമയും, റോഡിലും ഓഫ്‌ റോഡിലും കാഴ്‌ച വെയ്‌ക്കുന്ന മികവും ന്യൂ ഡിസ്‌കവറി സ്‌പോര്‍ട്ടിനെ മറ്റു പ്രീമിയം എസ്‌യുവികളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നു. 5+2 സീറ്റിംഗ്‌ ഓപ്‌ഷന്‍, 9-സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറയ്‌ന്‍ റെസ്‌പോണ്‍സ്‌, പാര്‍ക്ക്‌ അസിസ്റ്റ്‌ തുടങ്ങിയ സവിശേഷതകളോടെയാണ്‌ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ വിപണിയില്‍ എത്തിയിരിക്കുന്നത്‌. സ്റ്റോറേജ്‌ സൊല്യൂഷന്‍സ്‌ എല്ലാം തന്നെ പൂര്‍ണ്ണമായും ക്യാബിനിലേയ്‌ക്ക്‌ സംയോജിപ്പിച്ചിരിക്കുന്ന ഡിസൈനില്‍, പവര്‍ പോയന്റുകള്‍, ഒരേ സമയം ഒന്നിലധികം ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാനുള്ള യുഎസ്‌ബി ചാര്‍ജ്ജിംഗ്‌ സോക്കറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. 22 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്‌ഡ്‌ ഡീസല്‍ എഞ്ചിനുകളാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എസ്‌, എസ്‌ഇ, എച്ച്‌എസ്‌ഇ, എച്ച്‌എസ്‌ഇ ലക്ഷ്വറി എന്നിങ്ങനെ നാല്‌ മോഡലുകളിലും ഏഴു നിറങ്ങളിലും ഡിസ്‌കവറി സ്‌പോര്‍ട്ട്‌ ഇന്ത്യയില്‍ ലഭ്യമാകും. മൂന്നു വര്‍ഷം വരെ വാറണ്ടിയോ അല്ലെങ്കില്‍ പത്തുലക്ഷം കിലോമീറ്റര്‍ വരെ കോംപ്ലിമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌ സര്‍വ്വീസ്‌ പാക്കോ ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്‌ നല്‍കുന്നുണ്ട്‌. പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍  www.landrover.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.