Breaking News

Trending right now:
Description
 
Sep 07, 2015

സാംസങ്ങിന്റെ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+

image കൊച്ചി: വയര്‍ലെസ്‌ ആയി ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ പറ്റുന്ന സാംസങ്ങിന്റെ സ്‌മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+വിപണിയിലെത്തി. വയേര്‍ഡ്‌ ആയി ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ ഫുള്‍ ചാര്‍ജ്ജാവാന്‍ 90 മിനിറ്റും, വയര്‍ലെസ്സായി ചാര്‍ജ്ജ്‌ ചെയ്യാന്‍ 120 മിനിറ്റുമാണ്‌ സാംസങ്ങ്‌ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+ എടുക്കുന്നത്‌.

സാംസങ്ങിന്റെ കര്‍വ്വ്‌ഡ്‌ 5.7 ക്വാഡ്‌ എച്ച്‌ഡി സൂപ്പര്‍ അമോള്‍ഡ്‌ ഡിസ്‌പ്ലേ സ്‌ക്രീന്‍ ഉപയോക്താക്കള്‍ക്ക്‌ മികച്ച ദൃശ്യാനുഭവം നല്‍കുന്നു. ക്വിക്ക്‌ ലോഞ്ച്‌, ഓട്ടോ റിയല്‍ ടൈം ഹൈ ഡയനാമിക്ക്‌ റേഞ്ച്‌, സ്‌മാര്‍ട്ട്‌ ഒപ്‌റ്റിക്കല്‍ ഇമേജ്‌ സ്റ്റെബിലൈസേഷന്‍ തുടങ്ങിയ ക്യാമറ സംവിധാനങ്ങളും വീഡിയോ കൊളാഷ്‌ മോഡ്‌, ക്രിസ്‌പ്‌ വീഡിയോ ഓണ്‍-ദ-ഗോ തുടങ്ങിയ മെച്ചപ്പെട്ട വീഡിയോ പ്രോപ്പര്‍ട്ടീസും സാംസങ്ങ്‌ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+ല്‍ ലഭ്യമാണ്‌. 16എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട്‌ ക്യാമറയുമാണ്‌ സാംസങ്ങ്‌ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+ല്‍ ഒരുക്കിയിരിക്കുന്നത്‌.

ആന്‍ഡ്രോയ്‌ഡ്‌ 5.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസങ്ങ്‌ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+ല്‍ 4ജിബി റാം ഇന്റേണല്‍ മെമ്മറിയും 32 ജിബി സ്റ്റോറേജമുണ്ട്‌. ഗോള്‍ഡ്‌ പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാവുന്ന സാംസങ്ങ്‌ ഗാലക്‌സി എസ്‌6 എഡ്‌ജ്‌+ന്‌ 57,900 രൂപയാണ്‌ വില.