Breaking News

Trending right now:
Description
 
Sep 06, 2015

നടി ശരണ്യ മോഹന്‍ വിവാഹിതയായി; വരന്‍ ഡോക്ടര്‍ അരവിന്ദ്‌ കൃഷ്‌ണന്‍

image നടിയും നര്‍ത്തകിയുമായ ശരണ്യ മോഹനന്റെ കഴുത്തില്‍ ഡോ.അരവിന്ദ്‌ കൃഷ്‌ണന്‍ മിന്നുചാര്‍ത്തി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഇന്നു രാവിലെ പത്തരയ്‌ക്കായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അരവിന്ദ്‌ വര്‍ക്കല ദന്തല്‍കോളജ്‌ അധ്യാപകനാണ്‌. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്‌ ശരണ്യ. ആലപ്പുഴയില്‍ ഒരു ഡാന്‍സ്‌ സ്‌കൂളും ശരണ്യയ്‌ക്കുണ്ട്‌. മലയാളം, തെലുങ്ക്‌, തമിഴ്‌ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ബാലതാരമായിട്ടായിരുന്നു സിനിമയിലേക്ക്‌ പ്രവേശനം. ഫാസിലിന്റെ അനിയത്തിപ്രാവ്‌ എന്ന ചിത്രത്തില്‍ സഹനടിയായിട്ടാണ്‌ ശരണ്യ ശ്രദ്ധിക്കപ്പെടുന്നത്‌.