Breaking News

Trending right now:
Description
 
Sep 06, 2015

കൊച്ചി കായലോരത്തെ മൂന്നുനിലവീട്‌ സച്ചിന്‍ സ്വന്തമാക്കാനൊരുങ്ങുന്നു

image ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇനി കൊച്ചിക്കാരന്‍കൂടിയാകും. മെറിഡിയന്‍ ബില്‍ഡേഴ്‌സിന്റെ പനങ്ങാട്ടുള്ള ബ്ലൂ വാട്ടേഴ്‌സിന്റെ പനങ്ങാട്ടുള്ള ബ്ലൂ വാട്ടേഴ്‌സ്‌ പ്രോജക്ടിലെ ആഡംബരവില്ലയിലെ മൂന്നുനില വീട്‌ വാങ്ങാന്‍ തീരുമാനിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തുമ്പോള്‍ താമസിക്കാന്‍ ഇടം എന്ന നിലയിലാണ്‌ വീട്‌ സ്വന്തമാക്കുന്നത്‌. അയ്യായിരം ചതുരശ്രയടി വലിപ്പമുണ്ട്‌. പൂന്തോട്ടവും ചുറ്റുപാടും ലാന്‍ഡ്‌ സ്‌കേപ്പും ചെയ്‌തിട്ടുണ്ട്‌. ലിഫ്‌റ്റ്‌, ജലാശയം, മറീന, ഹെലിപാഡ്‌, സ്വിമ്മിങ്‌ പൂള്‍, ക്ലബ്‌ ഹൗസും തുടങ്ങിയ സൗകര്യ ങ്ങളുമുമുണ്ട്‌. നാലു കിടപ്പുമുറികളും രണ്ടു ലിവിങ്‌ റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്‌. ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസിങ്‌ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ സച്ചിന്‍ സമ്മേളനം കഴിഞ്ഞയുടനെ പുതിയ വീട്ടില്‍ എത്തിയിരുന്നു. വീട്‌ കണ്ട്‌ ബോധ്യപ്പെട്ടതോടെ വാക്കുമുറപ്പിച്ചു. വീട്‌ കൈമാറ്റത്തിന്റെ ഔപചാരികതകള്‍ മാത്രമേ ഇനിയുള്ളൂ. ഉച്ചയ്‌ക്ക്‌ ഒന്നോടെ വില്ലയിലെത്തിയ സച്ചിനെ കാണാന്‍ പതിനൊന്നുമുതല്‍ ആളുകള്‍ വില്ലയ്‌ക്കരികിലേക്ക്‌ ഒഴുകി. തൊട്ടടുത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ ജനങ്ങല്‍ സ്ഥാനം പിടിച്ചു. ബോട്ട്‌ മാര്‍ഗം സച്ചിന്‍ സ്ഥലത്തെത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണു വരവേല്‍പ്പു നല്‍കിയത്‌. സച്ചിന്‍ അവരെ അഭിവാദ്യം ചെയ്യുകയുംചെയ്‌തു. കൊച്ചിയുടെ സ്‌നേഹത്തിനു സച്ചിന്‍ നന്ദി പറഞ്ഞു. ഏറെക്കാലത്തിനു ശേഷമുള്ള കായല്‍ യാത്രയും ആസ്വദിച്ചതായി അദ്ദേഹം പറഞ്ഞു. ഐഎസ്‌എലിനും ബ്ലാസ്റ്റേഴ്‌സിനും കൊച്ചി നല്‍കിയ പിന്തുണയ്‌ക്കു നന്ദി. ഈ സീസണിലും നിങ്ങളുടെ പിന്തുണ വേണം. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണു കൊച്ചി. കൊച്ചിയില്‍ എത്തുമ്പോള്‍ കുണ്ടന്നൂരിലെ വില്ലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. - സച്ചിന്‍ പറഞ്ഞു.