Breaking News

Trending right now:
Description
 
Sep 03, 2015

പരിസ്ഥിതി പ്രേമികള്‍ക്കു വേണ്ടേ ഈ സര്‍ക്കാര്‍ ഭൂമി

സന്തോഷ്‌ പവിത്രമംഗലം
image പരിസ്‌ഥിതിസംരക്‌ഷണവും, മനുഷ്യാവകാശത്തെക്കുറിച്ചുംവാതോരാതെസംസാരിയ്‌ക്കുകയുംവാദിയ്‌ക്കുകയുംചെയ്യുന്ന നമ്മുടെ അഭിഭാഷകരുടെഔദ്യോദികക്യത്യനിര്‍വ്വഹണം നടത്തുന്ന കോടതിയുടെ പരിസരത്തെ മലിനസമായചിത്രമാണ്‌ഈ കാണുന്നത്‌.ബാറുകളുടെശുചിത്വത്തെക്കുറിച്ച്‌ചിന്തിയ്‌ക്കുന്ന നമ്മുടെ സര്‍ക്കാര്‍എന്തുകൊണ്ട്‌സര്‍ക്കാര്‍സ്‌ഥാപനങ്ങളുടെശുചിത്വത്തെക്കുറിച്ച്‌ചിന്തിയ്‌ക്കുന്നില്ല? സര്‍ക്കാര്‍ആശുപത്രിമുതല്‍എവിടെയൊക്ക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളസ്‌ഥാപനങ്ങള്‍ ഉണ്ടോഅവിടെയെല്ലാം നിലവാരംകുറഞ്ഞ ബാറുകളെക്കാള്‍ശോച്യമായസ്‌ഥിതിയാണ്‌തുടരുന്നത്‌.


 ഇങ്ങനെയുള്ളസ്‌ഥാപനങ്ങളുടെസംരക്ഷണത്തിനായികോടികള്‍ പൊതു ഖജനാവില്‍ നിന്നും നമ്മുടെ പൊതുമരാമത്ത്‌വകു്‌പ്പ്‌ചിലവിടുമ്പോള്‍ അതിന്റെ ഫലംഎത്തുന്നത്‌ചിലരുട പോക്കറ്റുകളിലും പാര്‍ട്ടിആഫീസിലുംആകുന്നുവെന്നത്‌ഇവിടെഏവര്‍ക്കുംഅറിയാവുന്ന വസ്‌തുതയാണ്‌. അനേകായിരം ജനങ്ങളാണ്‌അവര്‍ക്ക്‌അര്‍ഹമായ നിയമനടപടികള്‍ക്കായിസര്‍ക്കാര്‍ആഫീസുകളില്‍കയറിഇറങ്ങുന്നത്‌. കുട്ടികള്‍ഉള്‍പ്പടെമണിക്കൂറുകളാണ്‌ഇവിടെചിലവിടേണ്ടിവരുന്നത്‌. അവര്‍ക്ക്‌ആവശ്യമായശുചിമുറികളോ, വിശ്രമസൗകര്യമോഇല്ലായെന്ന്‌ മാത്രമല്ലദുര്‍ഗന്‌ധം വമിയ്‌ക്കുന്ന പരിസരമാണ്‌ നമ്മുടെ സര്‍ക്കാര്‍ആഫീസുകളുടെമുന്തിയഭാഗവും. കായംങ്കുളംമജിസ്‌ട്രേറ്റ്‌കോടതിയുടെ പരിസരംഇതിന്‌ ഒരുഉദാഹരണം മാത്രം.

 ചപ്പുകൂനകള്‍ കൂമ്പാരമായി കൂടികിടന്ന്‌അവിടെ നിന്നുംദുര്‍ഗന്‌ധവുംമലിന ജലവുംഒഴുകി പുറത്തേക്ക്‌ വരുമ്പാള്‍ സമീപ വാസികളുടെയുംആരോഗ്യത്തെ സാരമായി ബാധിയ്‌ക്കുന്നു. നിരപരാധികളായകുഞ്ഞുങ്ങള്‍ അധികവുംഇന്ന്‌ഗുരുതരമായആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നു. ഇതിന്റെ ഫലംലഭിയ്‌ക്കുന്നത്‌സ്വകാര്യആശുപത്രികള്‍ക്കുംമരുന്നു കമ്പനികള്‍ക്കുമാണ്‌.രാജ്യത്ത്‌ വമ്പന്‍ വികസനങ്ങള്‍ കൊട്ടിഘോഷിയ്‌ക്കുമ്പോഴും അവശ്യംനടപ്പില്‍വരുത്തേണ്ട അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ ഒരുസര്‍ക്കാരിനും കഴിയുന്നില്ല. ഇതില്‍ മാലിന്യ സംസ്‌കരണംആണ്‌എന്നും പ്രതിസന്‌ധിയുണ്ടാക്കുന്നത്‌. വിദേശരാജ്യങ്ങള്‍ ഫലപ്രദമായി നടത്തിവരുന്ന മാലിന്യ സംസ്‌കരണരീതികള്‍എന്തുകൊണ്ട്‌ഇവിടെ പ്രായേഗികംആകുന്നില്ല. ഒട്ടുമിക്ക സര്‍ക്കാര്‍ആഫീസുകളുടെയും പരിസരങ്ങള്‍ഇന്ന്‌ മാലിന്യ കൂമ്പാരമാണ്‌. കൂടാതെസര്‍ക്കാര്‍ആഫീസുകളുടെചുറ്റുമതില്‍മിക്കവയും നശിച്ച അവസ്‌ഥയിലാണ്‌.ആയതിനാല്‍രാത്രിസമയങ്ങള്‍ഇവിടെസാമൂഹ്യവിരുദ്‌ധരുടെതാവളമാണ്‌. നമ്മുടെ സര്‍ക്കാര്‍ആഫീസുകള്‍സ്‌ഥിതിചെയ്യുന്നത്‌വിശാലമായസ്‌ഥലത്താണ്‌.ഇവിടെ ഭൂമി പാഴായികാടുകള്‍കയറികിടക്കുന്നത്‌ നമ്മുടെ പരിസ്‌ഥിതിവാദികള്‍കണ്ടില്ലെന്ന്‌ നടിയ്‌ക്കുന്നു. ഇതിനെ പ്രയോജനപ്രദമായരീതിയില്‍ഏതെങ്കിലുംതരത്തിലുള്ളക്യഷികള്‍ക്ക്‌ ഉപയുക്‌തമാക്കാവുന്നതാണ്‌.ഓരോസര്‍ക്കാര്‍ആഫീസുകളിലെയും ശിപായിമുതല്‍മേലുദ്‌ദ്യോഗസ്‌ഥര്‍വരെആഴ്‌ചയില്‍ഒരുദിവസംഒരുമണിക്കൂര്‍സമയംതന്റെ പരിസരംവ്യത്തിആക്കുവാനും അവിടെ പച്ചക്കറിക്യഷിനടത്തുവാനുമുള്ള സന്‌മനസ്‌കാണിച്ചാല്‍ഇന്ന്‌ നാം നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ഒരുപരിധി വരെ പരിഹാരമാകും. ഇങ്ങനെ ആകുമ്പോള്‍ പൊതു ജനങ്ങളുംസര്‍ക്കാര്‍ആഫിസിന്റെ പരിസരംശുചിയായിസൂക്‌ഷിയ്‌ക്കുന്നതില്‍തത്‌പരരാകും.തദ്‌ദേശസ്വയംഭരണസ്‌ഥാപനങ്ങളും നഗരസഭകളുംഅവരുടെഉത്തരവാദിത്വംശരിയാംവണ്ണം നിര്‍വ്വഹിയ്‌ക്കുന്നുണ്ടോയെന്ന്‌ആത്‌മ പരിശോധന നടത്തണം. ലാഭ വിഹിതം പങ്കിടുവാന്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെഒരുശതമാനമെങ്കിലും ജനനന്‌മയ്‌ക്കായിവിനിയോഗിയ്‌ക്കണം. അതില്‍ മാലിന്യ സംസ്‌കരണത്തിന്‌ മുന്തിയ പ്രാധാന്യം നല്‌കണം. കായംങ്കുളത്തെ ഈ കോടതിസ്‌ഥിതിചെയ്യുന്നത്‌ നഗരത്തിന്റെഹ്യദയഭാഗത്താണ്‌.

 വിശാലമായസ്‌ഥലസൗകര്യമുള്ള ഈ ഭാഗംസര്‍ക്കാരിന്റെവലിയഒരു സമ്പത്താണ്‌. എന്നാല്‍അതിനെ ശരിയാംവിധം ഉപയോഗപ്പെടുത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക്‌കഴിയുന്നില്ല. തണല്‍ മരങ്ങള്‍വച്ചു പിടിപ്പിച്ചുംവിശ്രമസ്‌ഥലങ്ങള്‍ ക്രമീകരിച്ചും ഉപയോഗശൂന്യമായികാടുകയറികിടക്കുന്ന ഭൂമിയെ മനുഷ്യന്‌ ഉപയോഗപ്രദമാക്കിതീര്‍ക്കാവുന്നതാണ്‌. അതിന്‌ അവിടെജോലിചെയ്യുന്ന സര്‍ക്കാര്‍ഉദ്‌ദ്യോഗസ്‌ഥരുംഅഭിഭാഷകരുംഒത്തുചേരണം. ഇതുപോലുള്ളകാര്യങ്ങള്‍ക്ക്‌ഇന്ന്‌സന്നദ്‌ധ സംഘടനകള്‍ മുന്‍പന്തിയിലുണ്ട്‌. അവരെകൂടി പങ്കെടുപ്പിച്ചുകൊണ്ട്‌ നമ്മുടെ സര്‍ക്കാര്‍ ഭൂമിയെ മനോഹരമാക്കി തീര്‍ക്കുവാന്‍ കഴിയുംഎന്നുള്ളകാര്യത്തില്‍ആര്‍ക്കും സന്‌ദേഹമില്ല. വിമാനതാവളത്തിന്‌ തുരങ്കം വയ്‌ക്കുവാന്‍ നമ്മുടെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍കാട്ടുന്ന ഉത്‌സാഹംഇതുപോലെ നാടിന്റെ നാനാഭാഗത്തുമുള്ളവിഷയങ്ങളിലുംഉണ്ടായാല്‍അത്‌തീര്‍ച്ചയായും നാടിന്റെമുഖഛായതന്നെ മാറ്റുംഎന്നുള്ളകര്യത്തില്‍ആര്‍ക്കുംതര്‍ക്കമില്ല. വിവാദങ്ങള്‍ മാത്രംസ്യഷ്‌ടിയ്‌ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും ഈ ഇനിയുള്ളകാലം ജനങ്ങളിലേക്ക്‌ഇറങ്ങിവരണം. കുത്തിയിരുപ്പ്‌സമരവുംഹര്‍ത്താലും നടത്തി പൊതുസമൂത്തിന്റെസ്വര്യജീവിതത്തിന്‌ വിഘനം വരുത്തന്നവര്‍ പുതിയസമരമുറകള്‍ ഈ രീതിയിലേക്ക്‌ഒന്ന്‌ പരീക്ഷിയ്‌ക്കാവുന്നതാണ്‌. അത്‌ നമ്മുടെ നാടിനോട്‌ചെയ്യുന്ന ഏറ്റവുംവലിയഒരുനന്‌മപ്രവര്‍ത്തികൂടിആകുംഎന്നതില്‍സംശയമില്ല.