Breaking News

Trending right now:
Description
 
Sep 02, 2015

ഇന്ത്യന്‍ സ്‌ത്രീകളില്‍ വന്ധ്യത

image ഇന്ത്യന്‍ സ്‌ത്രീകളില്‍ വന്ധ്യതയുള്ളവര്‍ കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്‌. പ്രത്യേകതരം അണ്ഡാശയരോഗമാണ്‌ കാരണം. പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്‌) എന്ന രോഗം കാരണം 18 ശതമാനം ഇന്ത്യന്‍ സ്‌ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലാതായിരിക്കുകയാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ നല്‍കുന്ന വിവരം. മെട്രോപോളിസ്‌ ഹെല്‍ത്ത്‌ കെയര്‍ എന്ന സ്ഥാപനമാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌. ഇന്ത്യയുടെ കിഴക്കന്‍സംസ്ഥാനങ്ങളിലുള്ള സ്‌ത്രീകളിലാണ്‌ പിസിഒഎസ്‌ രോഗം കൂടുതലായി കണ്ടുവരുന്നതെന്നു പഠനത്തില്‍ പറയുന്നു. ഹോര്‍മോണ്‍ വ്യതിയാനമാണ്‌ രോഗത്തിനു കാരണം. 27411 പേരില്‍ പഠനം നടത്തി. 4824 പേരില്‍ രോഗം സ്ഥിരീകരിച്ചു. 15നും 30നും ഇടയില്‍പ്രായമുള്ളവരിലാണ്‌ രോഗം കണ്ടുവരുന്നത്‌. രോഗം തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിക്കാനും നിയന്ത്രിക്കാനും സാധിക്കും. അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരുപരിധിവരെ ചെറുക്കാനും ഇതുസഹായിക്കും. ക്രമമല്ലാത്ത ആര്‍ത്തവം, മുടികൊഴിച്ചില്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവ രോഗലക്ഷണങ്ങളാണ്‌. ചെറുപ്പക്കാരില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുന്ന പിസിഒഎസ്‌ മുതിര്‍ന്ന സ്‌ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍, ഹദ്രോഗം, ടൈപ്പ്‌ രണ്ട്‌ പ്രമേഹം എന്നിവയ്‌ക്കും കാരണമായേക്കാമെന്നു പഠനം പറയുന്നു.