Breaking News

Trending right now:
Description
 
Sep 02, 2015

ഷോലെ റിമേക്ക്‌ ചെയ്‌ത കേസ്‌: സംവിധായകന്‍ രാംഗോപാല്‍വര്‍ക്ക്‌ 10 ലക്ഷം രൂപ പിഴ

image ബോളിവുഡ്‌ ചിത്രം ഷോലെ റീമേക്ക്‌ ചെയ്‌തുവെന്ന കേസില്‍ സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയ്‌ക്കു ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴവിധിച്ചു. നിര്‍മാതാവിനും പിഴയുണ്ട്‌. ഷോലെയുടെ സംവിധായകന്‍ രമേശ്‌ സിപ്പിയുടെ കുടുംബത്തിന്റെ പരാതിയിലാണ്‌ വിധി. ഷോലെ ആഗ്‌ എന്ന ചിത്രത്തിനായി റിമേക്ക്‌ ചെയ്യുകയായിരുന്നു. ആഗ്‌ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രാംഗോപാല്‍വര്‍മ്മ മൗലിക സൃഷ്ടിയെ വളച്ചൊടിച്ചുവെന്നും വികൃതമാക്കിയെന്നും കോടതി കുറ്റപ്പെടുത്തി. ആഗില്‍ ഷോലെയില്‍നിന്നും അതേപടി കഥയും കഥാപാത്രങ്ങളെയും സംഗീതത്തെയും പകര്‍ത്തിയെന്ന്‌ കോടതി കണ്ടെത്തി. ഇങ്ങനെ ചെയ്‌തതിലൂടെ ആഗ്‌ പകര്‍പ്പവകാശലംഘനം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. 1975-ല്‍ ഇറക്കിയ ക്ലാസിക്‌ ചിത്രമായ ഷോലെയുടെ പുനരാവിഷ്‌കരണം എന്ന നിലയില്‍ 2007ലാണ്‌ രാംഗോപാല്‍വര്‍മ്മ ആഗ്‌ ഒരുക്കിയത്‌.