Breaking News

Trending right now:
Description
 
Sep 21, 2012

മുട്ടിലെ ഓസ്റ്റിയോആര്‍ത്രൈറ്റിസിന്‌ ഫലപ്രദമായ പരിഹാരമായി വിസ്‌കോസപ്ലിമെന്റേഷന്‍

image കൊച്ചി: ഇന്ത്യയിലെ 15 ദശലക്ഷത്തിലധികം ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ മുട്ട്‌ രോഗികള്‍ക്ക്‌ ആശ്വാസമായി വിസ്‌കോ സപ്ലിമെന്റേഷന്‍ തെറാപ്പി. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌ രോഗികളില്‍ ഒറ്റ ഡോസ്‌ വിസ്‌കോസപ്ലിമെന്റേഷന്‍ മുട്ടുവേദനയ്‌ക്ക്‌ ഗണ്യമായ കുറവു വരുത്തുന്നുവെന്ന്‌ ഈയിടെ നടന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ സിന്‍വിസ്‌ക്‌ വണ്‍ ഇന്ത്യന്‍ പോസ്റ്റ്‌ മാര്‍ക്കറ്റിംഗ്‌ പഠനം (ഒയാസിസ്‌ പഠനം) തെളിയിക്കുന്നു.

ജനിതക കാരണങ്ങളാല്‍ തന്നെ ഇന്ത്യയില്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ കേസുകള്‍ കൂടുതലാണ്‌. മുട്ടിലെ എല്ലുകള്‍ക്കിടയില്‍ കുഷന്‍ ആയിപ്രവര്‍ത്തിക്കുന്ന കാര്‍ട്ടിലേജിന്‌ തേയ്‌മാനമുണ്ടാകുന്ന അവസ്ഥയാണ്‌ നീ-ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌. ഇതിന്റെ ഫലമായി സന്ധികളില്‍ വേദനയും നടപ്പിനും ചലനങ്ങള്‍ക്കും പരിമിതിയുമുണ്ടാകുന്നു. പ്രായമായവരില്‍ മാത്രമാണ്‌ മുട്ടിന്‌ ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ കണ്ടിരുന്നത്‌, പക്ഷെ അത്‌ ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും വ്യാപിച്ചു തുടങ്ങി.

രോഗബാധിതമായ മുട്ടിനെ ഒരു ജൈവപദാര്‍ത്ഥം ഉപയോഗിച്ച്‌ ലൂബ്രിക്കേറ്റ്‌ ചെയ്യുകയാണ്‌ വിസ്‌കോസപ്ലിമെന്റേഷനിലൂടെ ചെയ്യുന്നത്‌. ഒറ്റ ഡോസ്‌ സപ്ലിമെന്റേഷന്‍ 12 മാസത്തേക്ക്‌ ഫലം നല്‍കും. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ വളരെ മികച്ച ഫലമാണ്‌ ഈ തെറാപ്പി നല്‍കുന്നത്‌. 30 വയസിന്‌ മുകളിലുള്ള 369 നീ-ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ രോഗികളില്‍ നടത്തിയ ഒയാസിസ്‌ പഠനം വിസ്‌കോസപ്ലിമെന്റേഷന്റെ ഇന്ത്യന്‍ സാഹചര്യങ്ങളിലെ പ്രസക്തി വ്യക്തമാക്കുന്നു.

വ്യായാമമില്ലാത്ത ജീവിതരീതി, അമിതവണ്ണം, വൈറ്റമിന്‍ ഡിയുടെ കുറവ്‌ തുടങ്ങിയവയാണ്‌ മുട്ടിന്‌ ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ നേരത്തെ ബാധിക്കാനുള്ള കാരണം. തീരെ പാര്‍ശ്വഫലങ്ങളില്ലാതെ രോഗികള്‍ക്ക്‌ വിസ്‌കോസപ്ലിമെന്റേഷന്‍ ആശ്വാസമേകുന്നു എന്നതാണ്‌ ഒയാസിസ്‌ പഠനം തെളിയിക്കുന്നത്‌. കൊച്ചി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷനിലെ കണ്‍സള്‍ട്ടന്റ്‌ ഓര്‍ത്തോപീഡിക്‌ സര്‍ജന്‍ ഡോ. വിനോദ്‌ പത്മനാഭന്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനസംഖ്യയുടെ 5 മുതല്‍ 6 ശതമാനത്തിന്‌ വരെ സന്ധിവാതമോ ബന്ധപ്പെട്ട രോഗങ്ങളോ ഉണ്ടെന്ന്‌ കണക്കാക്കുന്നു. ഇതില്‍ ഏറ്റവും സാധാരണയായി കാണുന്ന രോഗമാണ്‌ ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌.ഓസ്റ്റിയോആര്‍ത്രൈറ്റിസ്‌ ഏറെയും സ്‌ത്രീകളെയാണ്‌ ബാധിക്കുക. 40-60 പ്രായക്കാരിലാണ്‌ ഈ രോഗം ഏറ്റവും കണ്ടുവരുന്നത്‌.