Breaking News

Trending right now:
Description
 
Sep 01, 2015

മെല്‍ബണില്‍ എട്ടു നോമ്പ്‌ തിരുനാള്‍ സെപ്‌റ്റംബര്‍ 6ന്‌

Paul Sebastian
image മെല്‍ബണ്‍: സീറോ മലബാര്‍ വെസ്റ്റ്‌ റീജിയണിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാള്‍ സെപ്‌റ്റംബര്‍ 6 ഞായറാഴ്‌ച ആഘോഷിക്കുന്നു. മെല്‍ബണിലെ ആര്‍ഡീറിലുള്ള ക്യൂന്‍ ഓഫ്‌ ഹെവന്‍ ദേവാലയത്തിലാണ്‌ എട്ടു നോമ്പ്‌ തിരുന്നാള്‍ ആഘോഷിക്കുന്നത്‌. തിരുന്നാളിന്‌ ഒരുക്കമായുള്ള നൊവേന ആഗസ്റ്റ്‌ 30-ാം തിയതി ആരംഭിക്കും. മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ്‌ കോലഞ്ചേരി കൊടികയറ്റം നിര്‍വഹിക്കും. ആഗസ്റ്റ്‌ 31-ാം തിയതി മുതല്‍ തിരുന്നാള്‍ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്‌ക്കും 3-ാം തിയതി വ്യാഴാഴ്‌ച 5 മണിയ്‌ക്കും വി.കുര്‍ബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കുന്നതാണ്‌. ഫാ. മനോജ്‌ കന്നംതടത്തില്‍, ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. പയസ്‌ കൊടക്കത്താനത്ത്‌, ഫാ.തോമസ്‌ കുമ്പടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച വൈകുന്നേരം 7 മണിയ്‌ക്കുള്ള വി.�കുര്‍ബാനയ്‌ക്കും തിരി പ്രദക്ഷിണത്തിനും മെല്‍ബണ്‍ സൗത്ത്‌-ഈസ്റ്റ്‌ കമ്മ്യൂണിറ്റി ചാപ്ലയിന്‍ ഫാ. എബ്രഹാം കുന്നത്തോളി മുഖ്യ കാര്‍മ്മികനായിരിക്കും.

തിരുന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ 6-ാം തിയതി (ഞായറാഴ്‌ച) 2.30 ന്‌ നടക്കുന്ന ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയില്‍ ഫാ.വിന്‍സെന്റ്‌ മഠത്തിപറമ്പില്‍ മുഖ്യകാര്‍മ്മികനായിരിക്കും. മോണ്‍. ഫ്രാന്‍സിസ്‌ കോലഞ്ചേരി തിരുന്നാള്‍ സന്ദേശം നല്‍കും. ഫാ.ടോമി കളത്തൂര്‍ സഹകാര്‍മ്മികനായിരിക്കും. തുടര്‍ന്ന്‌ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്‌ നടത്തുന്ന പ്രദക്ഷിണത്തില്‍ ഉത്സവിന്റെയും എം.സി.എസ്‌.എ. യുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും മാള്‍ട്ട ഗോസയുടെ ബാന്‍ഡ്‌ സെറ്റും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിവസം മാതാവിന്റെ മുടി എഴുന്നള്ളിക്കുന്നതിനും അമ്പ്‌ എഴുന്നള്ളിക്കുന്നതിനും അടിമ വയ്‌ക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

41 പ്രസുദേന്തിമാരാണ്‌ ഈ വര്‍ഷം തിരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. ചാപ്ലയിന്‍ ഫാ.മാത്യു| കൊച്ചുപുരയ്‌ക്കല്‍, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ പയസ്‌ പോള്‍, ട്രസ്റ്റിമാരായ സജി മാത്യു, വിനു ജോസഫ്‌, തോമസ്‌ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

പരിശുദ്ധ കന്യകാ മാതാവിന്റെ തിരുന്നാളില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ചാപ്ലയിന്‍ ഫാ.മാത്യു കൊച്ചുപുരയ്‌ക്കല്‍ അറിയിച്ചു.