Breaking News

Trending right now:
Description
 
Sep 01, 2015

ക്ലൗഡ്‌ അധിഷ്‌ഠിത ബിസിനസ്‌ സേവനങ്ങളുമായി അവായ-എജിസി സഖ്യം

image ഇന്ത്യന്‍ ബിസിനസ്‌ സംരംഭങ്ങള്‍ക്ക്‌ ക്ലൗഡ്‌ അധിഷ്‌ഠിത കമ്യൂണിക്കേഷന്‍, കൊളാബറേഷന്‍ സേവനങ്ങളുമായി അവായ പ്രൈവറ്റ്‌ ക്ലൗഡ്‌ സര്‍വീസസും,എജിസി നെറ്റ്‌വര്‍ക്ക്‌സും കൈകോര്‍ക്കുന്നു. കസ്‌റ്റമര്‍, ടീം എന്‍ഗേജ്‌മെന്റ്‌ സൊല്യൂഷന്‍ സേവന മേഖലയിലെ ആഗോള മുന്‍നിരക്കാരാണ്‌ അവായ. എന്റര്‍പ്രൈസ്‌ കമ്യൂണിക്കേഷന്‍ രംഗത്ത്‌ ഇന്ത്യയിലെ മുന്‍നിരക്കാരായ എജിസി നെറ്റ്‌വര്‍ക്ക്‌സിന്‌ വിപുലമായ ആഗോള സാന്നിധ്യവുമുണ്ട്‌.

ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച്‌ ഇന്ത്യന്‍ ബിസിനസ്‌ സംരംഭങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും ക്ലൗഡ്‌ അധിഷ്‌ഠിതമായ കമ്യൂണിക്കേന്‍, കൊളാബറേഷന്‍ സേവനങ്ങള്‍ എജിസി നെറ്റ്‌വര്‍ക്ക്‌സ്‌ ലഭ്യമാക്കും. ആവശ്യമനുസരിച്ച്‌ മാത്രം ഉപയോഗിക്കാന്‍ സൗകര്യം നല്‍കുന്ന ഈ മോഡല്‍ പ്രവര്‍ത്തന ചെലവില്‍ (ഓപ്പറേഷണല്‍ എക്‌പെന്‍ഡിച്ചര്‍) ഗണ്യമായ ലാഭം കൈവരിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കും. കൂടാതെ ടെക്‌നോളജിയിലും ഇന്‍ഫ്രാസ്‌ട്രച്ചറിലുള്ള നിക്ഷേപം കുറയ്‌ക്കാനും, കൂടുതല്‍ വിദഗ്‌ധ ടീം സേവനങ്ങള്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍ ഉപയോഗിക്കാനും, സാങ്കേതികതയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച്‌ എപ്പോഴും അപ്‌ഡേറ്റ്‌ ചെയ്യപ്പെടാനും ഈ സഹകരണം കമ്പനികള്‍ക്ക്‌ വഴിയൊരുക്കുന്നു. തന്നെയുമല്ല, ഈ സേവനങ്ങളെല്ലാം ആവശ്യമുള്ളതനുസരിച്ച്‌ ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുകയും അതനുസരിച്ച്‌ മാത്രം പണം നല്‍കുകയുമാവാം.

അവായ കണക്ടിന്റെ ഇന്ത്യയിലെ പ്ലാറ്റിനം പാര്‍ട്ട്‌ണറാണ്‌ എജിസി നെറ്റ്‌വര്‍ക്ക്‌സ്‌. അവായയുടെ മുന്‍നിര സൊല്യൂഷന്‍സും, എജിസിയുടെ പ്രാദേശിക വിപണിയിലെ അനുഭവസമ്പത്തും ഒന്നു ചേരുമ്പോള്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക്‌ മികച്ച അവസരമാണിതൊരുങ്ങുന്നത്‌.