Breaking News

Trending right now:
Description
 
Aug 31, 2015

നടി മുക്ത വിവാഹിതയായി; വരന്‍ റിമി ടോമിയുടെ സഹോദരന്‍ റിങ്കു

image നടി മുക്തയും റിങ്കു ടോമിയും വിവാഹിതരായി. ഗായിക റിമി ടോമിയുടെ സഹോദരനാണ്‌ റിങ്കു. എറണാകുളം ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ റിങ്കു മുക്തയ്‌ക്ക്‌ മിന്നുകെട്ടി. പരമ്പരാഗത ക്രൈസ്‌തവ രീതി പിന്തുടര്‍ന്നായിരുന്നു വിവാഹ ചടങ്ങുകള്‍. ചട്ടയും മുണ്ടുമുടുത്താണ്‌ മുക്ത പള്ളിയില്‍ എത്തിയത്‌. പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കില്ലെന്നു മുക്ത നേരത്തെ തീരുമാനിച്ചിരുന്നു. മുക്തയെ ഓലക്കുട ചൂടിച്ചാണ്‌ റിങ്കു പള്ളിമുറ്റത്തുനിന്നു പള്ളിയിലേക്ക്‌ കയറിയത്‌. ഓലക്കുടയ്‌ക്കൊപ്പം രണ്ടാംമുണ്ട്‌ ഇടതുതോളിലിട്ടായിരുന്നു. യുവജനോത്സവ വേദികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സജീവമായ എല്‍സ ജോര്‍ജ്‌ എന്ന മുക്ത 2005-ല്‍ സംവിധായകന്‍ ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീട്‌ എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയില്‍ എത്തിയത്‌. തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുപ്പതോളം സിനിമകളില്‍ മുക്ത അഭിനയിച്ചുകഴിഞ്ഞു. കൊച്ചിയിലെ മുന്‍നിര ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളിലൊന്നായ രവിപുരത്തെ ഡിഎന്‍ആര്‍ കമ്പനി മാനേജിങ്‌ ഡയറക്ടറാണ്‌ റിങ്കു. സിനിമാ മേഖലയില്‍നിന്നുള്ള സുഹൃത്തുക്കള്‍ക്കായി വൈകിട്ട്‌ പ്രത്യേക വിവാഹ സല്‍ക്കാരം ഉണ്ടായിരുന്നു.