Breaking News

Trending right now:
Description
 
Aug 27, 2015

സോണിയയ്‌്‌ക്കെതിരായ ഹര്‍ജി യുഎസ്‌ കോടതി തള്ളി

image മനുഷ്യാവകാശ ലംഘനം ആരോപിച്ച്‌ സിക്കുകാരുടെ സംഘടന കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിക്ക്‌ എതിരേ യുഎസില്‍ ഫയല്‍ ചെയ്‌്‌ത കേസ്‌ അവിടുത്തെ അപ്പീല്‍കോടതി തള്ളി. 1984ലെ സിക്കുവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസാണിത്‌. കഴിഞ്ഞവര്‍ഷം ജൂണില്‍ ഡിസ്‌ട്രിക്ട്‌ കോടതി ഈ കേസ്‌ തള്ളിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീലാണ്‌ യുഎസ്‌ കോര്‍ട്ട്‌ ഓഫ്‌ അപ്പീല്‍സ്‌ ഫോര്‍ സെക്കന്‍ഡ്‌ സര്‍ക്യൂട്ടിലെ മൂന്നംഗ പാനല്‍ തള്ളിയത്‌. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ഡല്‍ഹിയിലുണ്ടായ സിഖ്‌ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ യുഎസിലെ ബന്ധുക്കളും സിഖ്‌ ഫോര്‍ ജസ്‌റ്റീസ്‌ എന്ന സംഘടനയും നല്‍കിയ ഹര്‍ജിയാണിത്‌. അപ്പീല്‍ കോടതി വിധി ചരിത്രപ്രധാനമാണെന്നും മതിയായ ന്യായീകരണമില്ലാതെ കേസിനുപോയ സിക്ക്‌സ്‌ ഫോര്‍ ജസ്റ്റീസ്‌ സംഘടന മാപ്പുപറയണമെന്നും സോണിയയുടെ അഭിഭാഷകന്‍ ഇന്ത്യന്‍ വംശജനായ രവി ബാട്ര പറഞ്ഞു.