Breaking News

Trending right now:
Description
 
Aug 26, 2015

ഡോ. മറിയ പറപ്പിള്ളിക്ക്‌ സൗത്ത്‌ ഓസ്‌ട്രേലിയന്‍ സയന്‍സ്‌ എക്‌സലന്‍സ്‌ പുരസ്‌കാരം

ജോർജ് തോമസ്
image അഡിലെയ്‌ഡ്‌: സൗത്ത്‌ ഓസ്‌ട്രേലിയന്‍ സയന്‍സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മലയാളി ശാസ്‌ത്രജ്ഞ ഡോ. മറിയ പറപ്പിള്ളി സ്വന്തമാക്കി. ഏര്‍ളി കരിയര്‍ സയന്‍സ്‌ ടെക്‌നോളജി എന്‍ജിനീയറിംഗ്‌, മാത്‌സ്‌ എജ്യൂക്കേറ്റര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡാണ്‌ ഡോ. മറിയ നേടിയത്‌. ഓഗസ്‌റ്റ്‌ 13-ന്‌ അഡിലെയ്‌ഡ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നോബല്‍ പുരസ്‌കാരം ജേതാക്കളുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിലാണ്‌ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചത്‌. നോബല്‍ ജേതാവായ പ്രഫ. പീറ്റര്‍ ഡോഹേര്‍ട്ടി മുഖ്യപ്രസംഗകനായിരുന്നു. 

ഓസ്‌ട്രേലിയന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്‌സിന്റെ പ്രതിനിധിയായ ഡോ. മറിയ പറപ്പിള്ളി ഫ്‌ളിന്‍ഡേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ്‌ ലക്‌ചറര്‍ ആണ്‌. 2015-ലെ മികച്ച അദ്ധ്യാപികയ്‌ക്കുള്ള എക്‌സിക്യൂട്ടീവ്‌ ഡീന്‍സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നേടിയിരുന്നു. 

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ്‌ ഏബ്രാഹാമിന്റെ ഭാര്യയും നോര്‍ത്ത്‌ പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ടയേഡ്‌ അദ്ധ്യാപകി ലീലാമ്മയുടെയും മകളാണ്‌.