Breaking News

Trending right now:
Description
 
Aug 26, 2015

എലിപ്പനി

Dr Amrutha Baveesh
image
എലി മൂത്രത്തിലൂടെയാണ് പ്രധാനമായും എലിപ്പനി പടരുന്നത്..എലികളെ കൂടാതെ നായ, കന്നുകാലികൾ, പന്നി, ചില പക്ഷികൾ എന്നിവയും രോഗവാഹകരാണ്. 
ലെപ്ടോസ്പൈറ എന്ന രോഗാണുവാണ് രോഗകാരണം.

leptospirosis, weils disease, rat catchers yellow, 7 day fever എന്നൊക്കെ അറിയപ്പെടുന്നു.

rat fever,  rat bite fever ഇവ എലിപ്പനിയല്ല...ഇവ രണ്ടും വ്യത്യസ്ത രോഗങ്ങളാണ്. രോഗവാഹകരായ എലി എന്നിവയുടെ വൃക്കകളിലാണ് രോഗാണു കുടിയിരിക്കുന്നത്.

ഇവയുടെ മൂത്രം കലർന്ന ജലാശയങ്ങൾ കുളങ്ങൾ, ഓടകൾ, പാടങ്ങൾ എന്നിവിടെ രോഗാണുക്കൾ ദീർഘകാലം ജീവിച്ചിരിക്കും..കെട്ടികിടക്കുന്ന മലിന വെള്ളത്തിലും ലവണാംശം കുറഞ്ഞ വെള്ളത്തിലുമാണ് രോഗാണു സജീവമാകുന്നത്. രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുമ്പോഴോ , രോഗാണു അടങ്ങിയ മൂത്രമോ മൂത്രം കലർന്ന വെള്ളമോ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ് മൂക്ക് വായ എന്നിവയിലൂടെയോ ശരീരത്തിൽ കടക്കുമ്പോൾ രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടുന്നത് മുതൽ 4-20 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നത് കാരണം ചിലരിൽ രോഗം ബിധിച്ച് ഒരാഴ്ചക്കുള്ളിൽ കരൾ വൃക്ക ഹൃദയം ശ്വാസകോശം എന്നിവ തകരും.

ലക്ഷണം

വിറയലോടു കൂടിയ ശക്തമായ പനി
കുളിർ
ഛർദി ഇവയാണ് പ്രാരംഭ ലക്ഷണം.

തുടയിലേയും വയറിലേയും പേശിയിൽ കടുത്ത വേദന
കണ്ണിന് ചുവപ്പും വെളിച്ചത്തു നോക്കാൺ പ്രയാസവും ഉണ്ടാകും
മിക്ക രോഗികൾക്കും ഒരാഴ്ചക്കകം രോഗം ഭേദമാകും.
പക്ഷെ ചിലരിൽ പനിക്കൊപ്പം മഞ്ഞപ്പിത്തം ശ്വാസം മുട്ട് , നീർക്കെട്ട് എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ

90% രോഗികളിലും ചികിത്സ ഫലപ്രദമാണ്. 
പെൻസിലിൻ, ഡോക്സിസൈക്ലിൻ സിഫ്ട്രൈയോക്സൺ എന്നിവ ഫലപ്രദമാണ്.

പ്രതിരോധം

എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം
ഭക്ഷണത്തിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
രോഗസാധ്യത ഏറിയ പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ മുൻകൂട്ടി പ്രതിരോധ ചികിത്സ എടുക്കുക
വെട്ടിതിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
ഭക്ഷണ പധാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക

പരിസര ശുചിത്വം രോഗത്തെ ഇല്ലാതാക്കും.