Breaking News

Trending right now:
Description
 
Aug 25, 2015

ഓണത്തിന്‌ സാംസങ്ങിന്റെ ഫോണസദ്യ ഓഫര്‍

image പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഓണത്തിന്‌ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഫോണസദ്യ ഒരുക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണക്കാലത്ത്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ ഫോണുകളുടെ കൂടെ സൗജന്യ സമ്മാനങ്ങള്‍ നല്‌കിയാണ്‌ സാംസങ്‌ ഓണം ആഘോഷിക്കുന്നത്‌.

ആഗസ്‌റ്റ്‌ 11 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന 'സാംസങ്‌ ഫോണസദ്യ' ഓഫര്‍ സമയത്ത്‌, സാംസങ്ങിന്റെ കേരളത്തിലെ അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ നിന്ന്‌ തിരഞ്ഞെടുത്ത സ്‌മാര്‍ട്ട്‌ ഫോണുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക്‌ ഒരു സെല്‍ഫി സ്റ്റിക്ക്‌ സൗജന്യ സമ്മാനമായി ലഭിക്കും

ഫോണസദ്യയുടെ കാലാവധിയില്‍ തിരഞ്ഞെടുത്ത സാംസങ്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്‌ സ്‌ക്രാച്ച്‌ കാര്‍ഡ്‌ ലഭിക്കും. ഉപയോക്താക്കള്‍ കാര്‍ഡ്‌ സ്‌ക്രാച്ച്‌ ചെയ്‌ത്‌ അതിലെ സ്‌ക്രാച്ച്‌ കോഡ്‌ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക്‌ ഭാഗ്യനറുക്കെടുപ്പില്‍ പങ്കുചേരുന്നതിനു വേണ്ടി മെസേജ്‌ ചെയ്യണം. പ്രതിദിന നറുക്കെടുപ്പിലൂടെ 14 ഭാഗ്യശാലികള്‍ക്ക്‌ ഗ്യാലക്‌സി ജെ1, കോര്‍ പ്രൈം, എസ്‌ ഡുയോസ്‌ 3 എന്നിവയിലേതെങ്കിലും സ്‌മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ സാധിക്കും. പ്രതിദിന നറുക്കെടുപ്പ്‌ കൂടാതെ ഉപയോക്താക്കള്‍ക്ക്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ ഹോംസിന്റെ 3 ബമ്പര്‍ പ്രൈസുകള്‍ നേടാനും അവസരമുണ്ടാകും. ഭാഗ്യനറുക്കെടടുപ്പില്‍ വിജയിക്കുന്ന ഉപയോക്താവിന്‌ 48 ഇഞ്ച്‌ സ്‌മാര്‍ട്ട്‌ ടിവി, 250 ലിറ്റര്‍ ഫ്രോസ്‌റ്റ്‌ ഫ്രീ റഫ്രിജറേറ്റര്‍, ഫുള്ളി ഓട്ടോമാറ്റിക്ക്‌ വാഷിംഗ്‌ മെഷീന്‍, മൈക്രോവേവ്‌ അവന്‍, എയര്‍ കണ്ടീഷണര്‍, സാംസങ്‌ ഗ്യാലക്‌സി എസ്‌6 സ്‌മാര്‍ട്ട്‌ ഫോണ്‍ എന്നീ സാംസങ്‌ ഉത്‌പന്നങ്ങള്‍ സമ്മാനമായി ലഭിക്കും. 2.5 ലക്ഷം രൂപ വിലമതിക്കുന്ന ഈ സമ്മാനങ്ങങ്ങള്‍ക്കുള്ള ബംപര്‍ പ്രൈസ്‌ നറുക്കെടുപ്പുകള്‍ ഓഗസ്റ്റ്‌ 15, 19, 31 തീയതികളില്‍ നടക്കും.