Breaking News

Trending right now:
Description
 
Aug 25, 2015

സാംസങ്‌ ഗ്യാലക്‌സി എ8 കേരള വിപണിയില്‍

image സാംസങ്‌ ഇലക്ട്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ഗ്യാലക്‌സി എ8 കേരള വിപണിയിലെത്തി. 5.9 മില്ലിമീറ്റര്‍ മാത്രം കനമുള്ള ഗ്യാലക്‌സി എ8, ഗ്യാലക്‌സി എ സീരീസിലെ ഏറ്റവും പുതിയ അംഗമാണ്‌. ഗ്യാലക്‌സി എ8 ന്റെ 5.7 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ ഉപഭോക്താക്കള്‍ക്ക്‌ മികച്ച ദൃശ്യാനുഭവമാണ്‌ നല്‍കുന്നത്‌.

16 എംപി മെയിന്‍ ക്യാമറയും 5 എംപി ഫ്രണ്ട്‌ ക്യാമറയും വഴി കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. പ്രധാന ക്യാമറ ഉപയോഗിച്ച്‌ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഫേസ്‌ ഡിറ്റെക്ഷന്‍ അലാമുണ്ട്‌. അള്‍ട്ര വൈഡ്‌ ഷോട്ട്‌, ജിഐഎഫ്‌ ഷൂട്ടിംഗ്‌ മോഡ്‌, ഓട്ടോ സെല്‍ഫി മോഡലുകളായ പാം ആന്‍ഡ്‌ വോയ്‌സ്‌ സെല്‍ഫി എന്നീ സെല്‍ഫി സവിശേഷതകളുള്ള എ8 ഹൈ റെസലൂഷനിലുള്ള സെല്‍ഫികള്‍ ഉപഭോക്താക്കള്‍ക്ക്‌ സമ്മാനിക്കുന്നു. 4ജി നെറ്റവര്‍ക്കിന്റെ വേഗതക്കൂട്ടുന്ന കാറ്റഗറി 6 എല്‍ടിഇ സംവിധാനം ഗ്യാലക്‌സി എ8 ന്റെ മറ്റൊരു പ്രത്യേകതയാണ്‌.

32 ജിബിയാണ്‌ ഗ്യാലക്‌സി എ8ന്റെ ഇന്‍-ബില്‍ട്ട്‌ മെമ്മറി. മെമ്മറി 128 ജിബി വരെ വികസിപ്പിക്കാനാകും. 1.8/1.3 ജിഗാ ഹെര്‍ട്ട്‌സ്‌ ഒക്‌റ്റാ കോര്‍ പ്രൊസസര്‍, 2 ജിബി റാം, 3050 എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പ്‌ 5.1.1 ഓപ്പറേറ്റിങ്‌ സിസ്റ്റം, ഡ്യുവല്‍ സിം, ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍ എന്നീ പ്രത്യേകതകളോടു കൂടിയാണ്‌ സാംസങ്ങിന്റെ ഗ്യാലക്‌സി എ8 വിപണിയില്‍ എത്തുന്നത്‌.

വെള്ള, കറുപ്പ്‌്‌, ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന സാംസങ്‌ ഗ്യാലക്‌സി എ8 ന്റെ വില 32,500 രൂപയാണ്‌