Breaking News

Trending right now:
Description
 
Aug 25, 2015

ഓണത്തിന്‌ മെഗാ ഓഫറുകളുമായി ഒപ്പോ

image പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ഒപ്പോ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഉറപ്പായ ഓണസമ്മാനങ്ങളും 3 ലക്ഷം രൂപ വില വരുന്ന ബമ്പര്‍ സമ്മാനവുമാണ്‌ ഒപ്പോ ഒരുക്കിയിരിക്കുന്നത്‌.

ഓണം ഓഫറുകളുടെ സമയത്ത്‌ കേരളത്തിലെ അംഗീകൃത ഡീലര്‍മാരില്‍ നിന്ന്‌ ഒപ്പോ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സ്‌ക്രാച്ച്‌ കാര്‍ഡ്‌ ലഭിക്കും. സ്‌ക്രാച്ച്‌ കാര്‍ഡിലൂടെ ബംബര്‍ സമ്മാനം ലഭിക്കാനുള്ള അവസരവും 1999 രൂപ വില മതിക്കുന്ന ട്രോളി ബാഗും കുടയും സമ്മാനമായി ലഭിക്കുന്നു. ഭാഗ്യനറുക്കെടുപ്പിന്റെ വിജയിയെ ഒക്ടോബര്‍ മാസത്തില്‍ ഒപ്പോയുടെ വെബ്‌സൈറ്റിലൂടെയാവും പ്രഖ്യാപിക്കുക. നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒപ്പോയുടെ സ്റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്‌. കേരളത്തിലെ ഒപ്പോ സ്‌റ്റോറുകളിലൂടെ സെപ്‌റ്റംബര്‍ 15 വരെയാണ്‌ ഓണം ഓഫറുകള്‍ ലഭ്യമാവുക