Breaking News

Trending right now:
Description
 
Aug 25, 2015

ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്‌ ഇന്ത്യയില്‍ മികച്ച പ്രതികരണം

image ലാന്‍ഡ്‌ റോവറിന്റെ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്‌ ഇന്ത്യയില്‍ നിന്ന്‌ മികച്ച പ്രതികരണം. ബുക്കിംഗ്‌ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുനൂറില്‍ അധികം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു.

5+2 സീറ്റിംഗ്‌ ഓപ്‌ഷന്‍, 9-സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറയ്‌ന്‍ റെസ്‌പോണ്‍സ്‌, പാര്‍ക്ക്‌ അസിസ്റ്റ്‌ തുടങ്ങിയ സവിശേഷതകളോടെയാണ്‌ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ വിപണിയിലെത്തുന്നത്‌. കൊച്ചി ഉള്‍പ്പടെ 22 അംഗീകൃത ഡീലര്‍മാരിലൂടെ ലാന്‍ഡ്‌ റോവര്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്‌.

ഡിസ്‌കവറി സ്‌പോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.landrover.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌