Breaking News

Trending right now:
Description
 
Dec 19, 2012

പത്തുവര്‍ഷം കൊണ്ട്‌ ഇന്ത്യന്‍ എക്കണോമിയില്‍നിന്ന്‌ ഒഴുകിയത്‌ 123ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം

image പത്തുവര്‍ഷം കൊണ്ട്‌ ഇന്ത്യന്‍ എക്കണോമിയില്‍ നിന്ന്‌  ഒഴുകിയത്‌ 123ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമെന്ന്‌ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രീറ്റിയുടെ റിപ്പോര്‍ട്ട്‌. ഇന്ത്യയുടെ മാത്രമല്ല ലോകത്താകമാനം നടക്കുന്ന കള്ളപ്പണത്തെക്കുറിച്ച്‌ പഠനം നടത്തിയ ഈ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസാണ്‌ പ്രസിദ്ധീകരിച്ചത്‌. 

2010യില്‍മാത്രം 1.6ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമാണ്‌ ഇന്ത്യ എക്കണോമിയ്‌ക്ക്‌ ഉണ്ടായ നഷ്ടം. എന്നാല്‍ ഈ പത്തു വര്‍ഷം കൊണ്ടു മാത്രം 123ബില്യണ്‍ ഡോളറാണ്‌ ഇന്ത്യന്‍ സാമ്പത്ത്‌ വ്യവസ്ഥയില്‍ കള്ളപ്പണമായി നഷ്ടമായത്‌. ബ്ലാക്ക്‌ മണിയെക്കുറിച്ച്‌ ജിഎഫ്‌ഐ ഡയറക്ടര്‍ നടത്തിയ റെയ്‌മോണ്ട്‌ ബേക്കര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ ഈ കാര്യങ്ങള്‍ ഉള്ളത്‌.
കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ എട്ടാം സ്ഥാനമാണ്‌ നിലവില്‍ ഉള്ളത്‌. മെക്‌സിക്കോ, സൗദി അറേബ്യ, റഷ്യ, ഫിലിപ്പെന്‍സ്‌, നൈജിരിയ, ചൈന തുടങ്ങിയ രാജ്യങ്ങളാണ്‌ ഈ കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നിലുള്ളത്‌.

ലോകത്താകമാനം ഓരോവര്‍ഷവും ഇത്തരത്തില്‍ 858.8 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമാണ്‌ കണ്ടെത്തിയത്‌. സാമ്പത്തിക മാന്ദ്യം അതിന്റെ ഉച്ഛസ്ഥായില്‍ നിന്ന 2008യിലാണ്‌ കള്ളപ്പണം ഏറ്റവും കൂടിയത്‌. 123ബില്യണ്‍ ഡോളറിന്റെ പണം ഇന്ത്യയ്‌ക്ക്‌ പത്തുവര്‍ഷം കൊണ്ട്‌ നഷ്ടമായത്‌. വിദ്യാഭ്യാസം ആരോഗ്യമേഖല റേഷന്‍സംവിധാനം മെച്ചപ്പെടുത്തല്‍ എന്നി മേഖലയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന 100 കോടി ബില്യണ്‍ ഡോളറിന്റെ
പണമാണ്‌ കള്ളപ്പണമായി നഷ്ടമായത്‌  .

1948 മുതല്‍ ഇത്തരത്തില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക്‌ രാജ്യത്താകമാനം ഉണ്ട്‌. ഡെവലപ്പിങ്ങ്‌ രാജ്യം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ കള്ളപ്പണത്തിന്റെ ഒഴുക്ക്‌ തന്നെയാണ്‌