Breaking News

Trending right now:
Description
 
Aug 25, 2015

ചേതന്‍ ഭഗത്തിന്റെ 'മേക്കിംഗ്‌ ഇന്ത്യ ഓസം' കിന്‍ഡില്‍ ഇന്ത്യ സ്‌റ്റോറില്‍

image കൊച്ചി: ചേതന്‍ ഭഗത്തിന്റെ മേക്കിംഗ്‌ ഇന്ത്യ ഓസം' എന്ന പുതിയ പുസ്‌തകം ഓണ്‍ലൈനില്‍. കിന്‍ഡില്‍ ഇന്ത്യ സ്‌റ്റോറിലാണ്‌ മേക്കിംഗ്‌ ഇന്ത്യ ഓസമിന്റെ ഇ-ബുക്ക്‌ പതിപ്പ്‌ ലഭ്യമാക്കിയിരിക്കുന്നത്‌. കിന്‍ഡില്‍ റീഡറുകളിലൂടെയോ കിന്‍ഡില്‍ റീഡിംഗ്‌ ആപ്പു വഴിയോ മേക്കിംഗ്‌ ഇന്ത്യ ഓസം' വായിക്കാനാവും

ആമസോണിന്റെ ഫ്രീ റീഡിംഗ്‌ ആപ്പിലൂടെ കിന്‍ഡില്‍ സ്റ്റോറിലെ മുപ്പതു ലക്ഷത്തിലധികം വരുന്ന ഇ-ബുക്കുകള്‍ വായിക്കാന്‍ സാധിക്കും. വിസ്‌പെര്‍ സിങ്ക്‌ എന്ന സംവിധാനം വഴി ഏതുപകരണത്തിലൂടെയും വായന തുടരാനുള്ള സൗകര്യവും കിന്‍ഡില്‍ ഒരുക്കിയിട്ടുണ്ട്‌. ഇതുകൂടാതെ കിന്‍ഡില്‍ വറി ഫ്രീ ആര്‍ക്കൈവിലൂടെ കിന്‍ഡിലിലെ ബുക്കുകള്‍, ക്ലൗഡില്‍ സൂക്ഷിക്കാനും പിന്നീട്‌ വീണ്ടും വയര്‍ലെസ്സായി ഡൗണ്‍ലോഡ്‌ ചെയ്യാനും കഴിയും.

ചേതന്‍ ഭഗത്തിനെ പോലുള്ള പ്രഗല്‍ഭനായ എഴുത്തുക്കാരന്റെ ഏറ്റവും പുതിയ പുസ്‌തകം കിന്‍ഡിലിലൂടെ വായനക്കാരിലെത്തിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്‌ തങ്ങള്‍ എന്നു കിന്‍ഡില്‍ കണ്ടന്റ്‌ ഡയറക്ടര്‍ സഞ്ചീവ്‌ ഝാ പറഞ്ഞു.