Breaking News

Trending right now:
Description
 
Aug 25, 2015

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയയുടെ ഓണാഘോഷം

ജോസ്‌ എം ജോര്‍ജ്‌
image മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയയുടെ ഓണം ആഘോഷമായി. സിനിമാല ഐഡി സ്‌റ്റാര്‍ സിംഗര്‍ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഓണാഘോഷത്തിന്‌ കൊഴുപ്പേകി. 

മെല്‍ബണിലെ സ്‌പ്രിംഗ്‌ഡെയില്‍ ടൗണ്‍ഹാളില്‍ മഹാബലിതമ്പുരാന്‍ എഴുന്നള്ളിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. കേരളത്തിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ മാറ്റങ്ങള്‍ ഹാസ്യരൂപേണ അവതരിപ്പിച്ച്‌ സിനിമാല ടീം കാണികളെ കൈയിലെടുത്തു. ഒപ്പം മികച്ച ഗാനങ്ങളും ആസ്വാദ്യകരമായി. 

ഇന്ത്യയുടെ അറുപത്തിയൊന്‍പതാം സ്വാതന്ത്രദിനത്തിന്റെ അനുസ്‌മരണം നടത്തി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്‌ മെല്‍ബണ്‍ മലയാളികള്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. 


രാവിലെ പത്തിന്‌ ആരംഭിച്ച ആഘോഷപരിപാടികളില്‍ വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. സീനിയര്‍ അംഗങ്ങളായ ജോര്‍ജ്‌ തോമസും ജികെ മാത്യുവും ദദ്രദീപം കൊളുത്തി. ഐഎച്ച്‌എന്‍എ ഡയറക്ടര്‍ ബിജോ കുന്നുപുറത്ത്‌ ആദ്യ കോപ്പി നല്‌കി ഓണാഘോഷങ്ങളുടെ സുവനീര്‍ ഏഷ്യാനെറ്റ്‌ പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്റര്‍ പ്രകാശനം ചെയ്‌തു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌, സജി മുണ്ടയ്‌ക്കല്‍, വിനോദ്‌ ജോസ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി. 

അസോസിയേഷന്റെ നാലാമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം ജോയിന്റ്‌ സെക്രട്ടറിയും പിആര്‍ഒയുമായ സുനിത സൂസന്‍ നിര്‍വഹിച്ചു. അസോസിയേഷന്റെ സുവനീര്‍ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ജേക്കബ്‌ പ്രകാശനത്തിന്‌ നേതൃത്വം നല്‌കി.