Breaking News

Trending right now:
Description
 
Aug 24, 2015

വൈ.എം.സി.എ ദേശീയഗാനാലാപന മത്സരം: സെന്റ് മേരീസ് സ്‌കൂളിനു ട്രോഫികള്‍

image  ആലപ്പുഴ: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് വൈ.എം.സി.എ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തില്‍ ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍ ഗ്രൂപ്പ് വിഭാഗങ്ങളില്‍ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തിനു പി.റ്റി.ചെറിയാന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും യു.പി വിഭാഗത്തിനു റ്റി.റ്റി.മാത്യു ആന്‍ഡ് അച്ചാമ്മ മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിച്ചു. ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനം എസ്.ഡി.വി ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സും യുപി രണ്ടാം സ്ഥാനം മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും നേടി.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ സമ്മാനദാനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മൈക്കിള്‍ മത്തായി, ഡോ. പ്രശാന്ത് ജേക്കബ് ചെറിയാന്‍, ജോര്‍ജ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

വ്യക്തിഗത വിജയികള്‍: ഹൈസ്‌കൂള്‍ ബോയ്‌സ് ഒന്നാം സ്ഥാനം - ശരത് സി.എസ് (എസ്.ഡി.വി ഹെസ്‌കൂള്‍ ഫോര്‍ ബോയ്‌സ്), രണ്ടാം സ്ഥാനം - മാനവ് എസ് (സെന്റ് മേരീസ്). ഹൈസ്‌കൂള്‍ ഗേള്‍സ് ഒന്നാം സ്ഥാനം - അപര്‍ണ ഗണേഷ് (സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്), രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ ആര്‍ (സെന്റ് മേരീസ്).

യു.പി ബോയ്‌സ് ഒന്നാം സ്ഥാനം - അശ്വിന്‍ തോമസ് ജോസഫ് (മാതാ),
രണ്ടാം സ്ഥാനം - ശ്രീരാജ് ആര്‍ (മാതാ). യു.പി ഗേള്‍സ് ഒന്നാം സ്ഥാനം - വൈഷ്ണവി ജയേഷ് (ബ്രൈറ്റ് ലാന്‍ഡ് ഡിസ്‌കവറി സ്‌കൂള്‍), രണ്ടാം സ്ഥാനം - ഗായത്രി കണ്ണന്‍ (ടൈനി ടോട്‌സ് ജൂണിയര്‍ സ്‌കൂള്‍).