Aug 23, 2015
എറ്റിയോസ് എക്സ്ക്ലൂസീവുമായി ടൊയോട്ട
കൊച്ചി: ടൊയോട്ടയുടെ ജനപ്രിയ മോഡലായ എറ്റിയോസിന്റെ ഏറ്റവും പുതിയ പതിപ്പ് എറ്റിയോസ് എക്സ്ക്ലൂസീവ് വിപണിയിലെത്തി. തികച്ചും പുതിയ മെറ്റാലിക്ക് നീലനിറത്തിലും, സിംഫണി സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലുമാണ് എറ്റിയോസ് എക്സ്ക്ലൂസീവ് വരുന്നത്. കൈകൊണ്ടും ആംഗ്യം കൊണ്ടും പ്രവര്‍ത്തിക്കുന്ന ടച്ച് സ്ക്രീന്‍ സിസ്റ്റം, ബ്ലൂടൂത്ത്, വോയ്സ് ഫംഗ്ഷന്, വുഡ് ഗ്രേയ്ന്‍ ഫിനിഷുള്ള ഇന്‍സ്ട്രുമെന്റ് പാനലും ആംറെസ്റ്റും, ഡ്യൂവല്‍ ടോണ്‍ സീറ്റ് ഫാബ്രിക്ക് എന്നിവ പുതിയ എറ്റിയോസിന്റെ ഉള്‍വശത്തെ വ്യത്യസ്തമാക്കുന്നു. ഇലക്ട്രിക്ക് അഡ്ജസ്റ്റബിള് ഔട്ട്സൈഡ് റീയര്‍ വ്യൂ മിറര്‍, സവിശേഷ എക്സ്ക്ലൂസീവ് ബാഡ്ജ്, ഡോര്‍ സൈഡ് വൈസറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിന്റെ പ്രധാന സവിശേഷതകള്‍. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 12 സ്പോക്ക് അലോയി വീലുകള്‍, ഫ്രണ്ട്് ഫോഗ് ലാംപുകള്‍, സ്റ്റിയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രിക്കാന്‍ ഉള്ള സൗകര്യം. 6 സ്പീക്കറുകള്‍, 595 ലിറ്റര്‍ ബൂട്ട് സ്പേസ് എന്നിവ എക്സ്ക്ലൂസീവിന്റെ ഇതര മേന്മകളാണ്.1.5 ലിറ്റര്‍ പെട്രോള്‍ മോഡലിന് 16.78 കി മീ മൈലേജും, 1.4 ലിറ്റര്‍ ഡീസല്‍ മോഡലിന് ലിറ്ററില്‍ 23.59 കിലോ മീറ്ററുമാണ് മൈലേജ്. വില: 7,82,215 (പെട്രോള്‍) 8,92,965 (ഡീസല്‍), ഡല്‍ഹി-എക്സ് ഷോറും.