Breaking News

Trending right now:
Description
 
Aug 22, 2015

ഫഹദ്‌ നസ്രിയ വിവാഹ വാര്‍ഷികം ആഘോഷിച്ചു

image ഫഹദ്‌ ഫാസില്‍, നസ്രിയ ജോഡികളുടെ വിവാഹത്തിന്‌ ഒരു വയസ്‌. ഇരുവരുടെയും കല്യാണഫോട്ടോകള്‍ പതിച്ച ലവ്‌ ആകൃതിയിലുള്ള പ്രത്യേക കേക്ക്‌ മുറിച്ച്‌ ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചു. ഒരു വര്‍ഷം പിന്നിട്ടു, ഇനി എക്കാലവും ഒരുമിച്ച്‌ എന്നെഴുതി പൂക്കള്‍ വിരിച്ച മേശവിരിയിലായിരുന്നു വാര്‍ഷികകേക്ക്‌ ഒരുക്കിയിരുന്നത്‌.

വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ നസ്രിയ സ്വന്തം ഫേയ്‌സ്‌ ബുക്ക്‌ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. സിനിമയില്‍ സജീവമായിരുന്ന സമയത്ത്‌ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ഫേയ്‌സ്‌ബുക്ക്‌ പേജിന്റെ ഉടമയായിരുന്നു നസ്രിയ.

വിവാഹവാര്‍ഷികത്തിന്റെ ഫോട്ടോകള്‍ക്ക്‌ 172,363 ലൈക്കുകളും 1222 ഷെയറുകളും ലഭിച്ചിരുന്നു.