Breaking News

Trending right now:
Description
 
Aug 21, 2015

നര്‍ത്തകി ആശാ ശരത്തിന്റെ അശ്ലീല ചിത്രം പ്രചരിപ്പിച്ച രണ്ടുവിദ്യാര്‍ഥികള്‍ പിടിയില്‍

image സിനിമാ, സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മോര്‍ഫ്‌ ചെയ്‌ത അശ്ലീലചിത്രം വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശികളായ രണ്ടു കോളജ്‌ വിദ്യാര്‍ഥികള്‍ പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായി. ചിത്രം വാട്‌സ്‌ ആപ്പിലിട്ടത്‌ തങ്ങളാണെന്നു വിദ്യാര്‍ഥികള്‍ കുറ്റസമ്മതം നടത്തി. വാട്‌സ്‌ ആപ്പില്‍ ചിത്രം അപ്‌ ലോഡ്‌ ചെയ്‌തതിന്റെ സാങ്കേതികവശങ്ങള്‍കൂടി പൊലീസ്‌ അന്വേഷിച്ചുവരുകയാണ്‌. ഒരുമാസം മുമ്പാണ്‌ ആശാ ശരത്ത്‌ പെരുമ്പാവൂര്‍ ഡിവൈഎസ്‌പിക്ക്‌ നേരിട്ട്‌ പരാതി നല്‍കിയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചിത്രം അപ്‌ ലോഡ്‌ ചെയ്‌ത ഐഡി കണ്ടെത്തിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാനുള്ളതിനാല്‍ പ്രതികളെ പിടികൂടുന്നത്‌ വൈകുകയായിരുന്നു. പിടിയിലായ വിദ്യാര്‍ഥികള്‍ക്ക്‌ 21ഉം 23ഉം വയസേയുള്ളൂ. ഇരുവരുടെയും അറസ്റ്റ്‌ ഇന്നു രേഖപ്പെടുത്തുമെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന.