Breaking News

Trending right now:
Description
 
Aug 21, 2015

`ഫാന്റം' പാക്കിസ്ഥാനില്‍ റിലീസ്‌ ചെയ്യുന്നതു കോടതി നിരോധിച്ചു

image മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ബോളിവുഡ്‌ സിനിമ `ഫാന്റം' പാക്കിസ്ഥാനില്‍ റിലീസ്‌ ചെയ്യുന്നതു കോടതി നിരോധിച്ചു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടു മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത്‌ ഉദുവ തലവനുമായ ഹാഫിസ്‌ സയിദ്‌ ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ്‌ ഷാഹിദ്‌ ബിലാലാണു ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചത്‌. ഫാന്റം സിനിമ 26/11 ശേഷമുള്ള ആക്രമണങ്ങളുടെയും ആഗോള ഭീകരവാദത്തിന്‍െറയും മറവില്‍ രാജ്യത്തിനെതിരേ നിന്ദ്യമായ പ്രചാരണം നടത്തുകയാണെന്ന്‌ ആരോപിച്ചാണു ഹാഫിസ്‌ സയിദ്‌ കോടതിയെ സമീപിച്ചത്‌. സെയ്‌ഫ്‌ അലിഖാന്‍ നായകനായ ചിത്രം ഓഗസ്റ്റ്‌ 28-നാണു പാക്കിസ്ഥാനില്‍ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്‌.