Breaking News

Trending right now:
Description
 
Aug 20, 2015

പറവൂര്‍ ഭരതന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്‌

image മലയാള ചലച്ചിത്ര തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന പ്രതിഭകളില്‍ ഒരാളായ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജയമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ വസതിയായ പറവൂര്‍ വടക്കേക്കര വാവക്കാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍ നടക്കും. ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. രോഗപീഡകളെത്തുടര്‍ന്ന്‌ ആറു വര്‍ഷമായി അഭിനയരംഗത്ത്‌ സജീവമായിരുന്നില്ല. നാടകവേദിയില്‍നിന്നു സിനിമയിലേക്കെത്തിയ ഭരതന്‍ ആറ്‌ പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. ആയിരത്തോളം സിനിമകളിലും ഇരുന്നൂറോളം നാടകങ്ങളിലും അഭിനയിച്ചു. ആദ്യകാലത്ത്‌ ചട്ടമ്പിവേഷങ്ങളും പിന്നീട്‌ സ്വാഭാവനടനും പിന്നീട്‌ ഹാസ്യതാരവുമായി. 1951 ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. 2009ല്‍ പുറത്തുവന്ന ചങ്ങാതിക്കൂട്ടമാണ്‌ അവസാന സിനിമ. 2013ല്‍ നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്‌ത പരേതന്റെ പരിഭവങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിരുന്നു. ബഹദൂര്‍ പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌. നാടകവേദിയില്‍ ഒപ്പം അഭിനയിച്ച തങ്കമണിയാണ്‌ പിന്നീട്‌ ഭരതന്റെ ജീവിതസഖിയായത്‌. മക്കള്‍: പ്രദീപ്‌കുമാര്‍, മധു, അജയന്‍ (ദോഹ), ബിന്ദു (യുഎസ്‌). മരുമക്കള്‍: ജീന, സോമന്‍ (യുഎസ്‌).