Breaking News

Trending right now:
Description
 
Aug 19, 2015

കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ടിവി പരസ്യത്തില്‍ മഞ്‌ജു വാര്യര്‍ മൂന്നു വേഷങ്ങളില്‍ എത്തുന്നു

സ്ഥിരം ഉപയോക്താക്കള്‍ക്കായി കല്യാണ്‍ ജൂവലേഴ്‌സ്‌ ഗോള്‍ഡ്‌ കാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു
image കൊച്ചി: പ്രശസ്‌ത നടിയും ബ്രാന്‍ഡ്‌ അംബാസിഡറുമായ മഞ്‌ജു വാര്യര്‍ കേരളത്തിലെ ബ്രാന്‍ഡ്‌ വിപണന രംഗത്ത്‌ ഇതാദ്യമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ടെലിവിഷന്‍ പരസ്യത്തില്‍ മൂന്നുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സ്ഥിരം ഉപയോക്താക്കള്‍ക്കായി കല്യാണ്‍ ജൂവലേഴ്‌സ്‌ ഗോള്‍ഡ്‌ കാര്‍ഡില്‍ പുതിയ ആകര്‍ഷകമായ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായാണ്‌ പുതിയ പരസ്യം. ഓണത്തോടനുബന്ധിച്ച്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ നടത്തുന്ന പരസ്യപ്രചാരണത്തിനു തുടക്കമായി ഈയാഴ്‌ചയില്‍ പുതിയ പരസ്യം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടും.
ഗോള്‍ഡ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ലഭിക്കുന്ന ആകര്‍ഷകമായ നേട്ടങ്ങളില്‍ അത്ഭുതപ്പെട്ടുപോയ മഞ്‌ജു വാര്യരുടെ 'ഹൃദയവും' 'മനസും' കല്യാണ്‍ ജൂവലേഴ്‌സില്‍നിന്നും സ്വര്‍ണം വാങ്ങുന്നത്‌ സംബന്ധിച്ച്‌ വാദത്തിലേര്‍പ്പെടുന്നതാണ്‌ പരസ്യത്തിന്റെ ആശയം.
ആഭരണ വ്യവസായരംഗത്തുതന്നെ ആദ്യമായി ഉപയോക്താക്കള്‍ക്കായി ലോയല്‍റ്റി പരിപാടി നടപ്പാക്കിയത്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ആണ്‌. ഇപ്പോള്‍ ഒരു പടികൂടി കടന്ന്‌ വിശ്വസ്‌തരായ സ്ഥിരം ഉപയോക്താക്കള്‍ക്കായി ഒട്ടേറെ ആകര്‍ഷകമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്‌. ലോയല്‍റ്റി പോയിന്റുകള്‍ റിഡീം ചെയ്യുന്നതിനൊപ്പം ഗോള്‍ഡ്‌ കാര്‍ഡില്‍ ഒട്ടേറെ പരിധികളില്ലാത്ത അത്ഭുതങ്ങളാണ്‌ ഉപയോക്താക്കളെ കാത്തിരിക്കുന്നത്‌.
ഗോള്‍ഡ്‌ കാര്‍ഡില്‍ വിശിഷ്ടമായ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വസ്‌തതയെ അംഗീകരിക്കാനായി ഞങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ അവര്‍ കണക്കിലെടുക്കുമെന്നാണ്‌ കരുതുന്നത്‌. ദീര്‍ഘകാലമെടുത്ത്‌ വിശ്വസ്‌തരായ ഉപയോക്താക്കള്‍ക്ക്‌ സമ്മാനം നല്‌കുന്നതിനു പകരം ഉടനടി അവര്‍ക്ക്‌ പ്രതിഫലം നല്‌കുകയാണ്‌. വിശ്വാസം പുതുക്കുന്നതിനുള്ള പരിശ്രമത്തിലൂടെ ഈ ഓണക്കാലത്ത്‌ ഗോള്‍ഡ്‌ കാര്‍ഡ്‌ അംഗങ്ങള്‍ കല്യാണ്‍ ജൂവലേഴ്‌സുമായുള്ള അവരുടെ ബന്ധം കൂടുതല്‍ സുദൃഡമാക്കാന്‍ പരിശ്രമിക്കുമെന്ന്‌ കരുതുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഉപയോക്താക്കള്‍ അനുഭവപ്പെടുന്ന ചിന്താക്കുഴപ്പമാണ്‌ മഞ്‌ജുവാര്യരിലൂടെ പുതിയ ടെലിവിഷന്‍ പരസ്യത്തില്‍ അവതരിപ്പിക്കുന്നത്‌. ഈ സാഹചര്യത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ്‌ അവരുടെ വിശ്വസ്‌തരായ ഉപയോക്താക്കള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതെങ്ങനെയെന്ന്‌ പരസ്യത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റിംഗ്‌ രംഗത്ത്‌ ഈ പരസ്യം പുതിയ ട്രെന്‍ഡിന്‌ തുടക്കം കുറിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കല്യാണരാമന്‍ പറഞ്ഞു.