Breaking News

Trending right now:
Description
 
Aug 19, 2015

ആസ്‌റ്റര്‍ മെഡ്‌സിറ്റിക്ക്‌ അഞ്ച്‌ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍

\\\\\\\'വീ വില്‍ ട്രീറ്റ്‌ യു വെല്‍\\\\\\\' എന്ന പ്രചാരണവാക്യത്തിന്‌ ജൂറിയുടെ പ്രശംസ
image കൊച്ചി: സിംഗപ്പൂരിലെ പാന്‍ പസഫിക്കില്‍ നടന്ന ആറാമത്‌ സിഎംഒ ഏഷ്യ ഹെല്‍ത്ത്‌കെയര്‍ പുരസ്‌കാരചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി അഞ്ച്‌ അവാര്‍ഡുകള്‍ സ്വന്തമാക്കി. ആരോഗ്യപരിപാലനരംഗത്തെ ഏറ്റവും മികച്ച ഗുണമേന്മയ്‌ക്കുള്ള അവാര്‍ഡ്‌, ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നൂതനപദ്ധതിക്കുള്ള അവാര്‍ഡ്‌, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫ്‌ ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങളാണ്‌ ആസ്റ്റര്‍ സ്വന്തമാക്കി.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പനാണ്‌ ആരോഗ്യരംഗത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സംരംഭകനുള്ള അവാര്‍ഡ്‌ ലഭിച്ചത്‌. ആരോഗ്യമേഖലയില്‍ മികച്ച പ്രചാരണപരിപാടിക്കുള്ള അവാര്‍ഡ്‌ ഏറെ പ്രസംസയേറ്റുവാങ്ങിയ "വീ വില്‍ ട്രീറ്റ്‌ യു വെല്‍" നേടി. ഓഗസ്‌റ്റ്‌ 12-ന്‌ സിഇഒ ഡോ. ഹരീഷ്‌ പിള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അടിയന്തരഘട്ടങ്ങളില്‍ അതിവേഗം വൈദ്യസഹായം എത്തിക്കുന്നതിനായി ആസ്‌റ്റര്‍ മെഡ്‌സിറ്റി തുടക്കമിട്ട മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ്‌ സേവനത്തിനാണ്‌ മികച്ച ആരോഗ്യപദ്ധതിക്കുള്ള അവാര്‍ഡ്‌ ലഭിച്ചത്‌. അത്യാഹിത സേവനത്തിനായി കൊച്ചിയില്‍ ഇതാദ്യമായാണ്‌ ഇത്തരമൊര സൗജന്യസേവനം ഏര്‍പ്പെടുത്തുന്നത്‌.

സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മികച്ച ഗുണമേന്മയുള്ള നൂതന പദ്ധതിക്കുള്ള അവാര്‍ഡ്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ "ബില്‍ ബഡ്ഡി" എന്ന പോര്‍ട്ടബിള്‍ ബില്ലിംഗ്‌ സംവിധാനത്തിന്‌ ലഭിച്ചു. ഉടനടി ശരിയായ ബില്‍ ലഭ്യമാക്കുന്ന സംവിധാനം മൂലം നീണ്ട ക്യൂ ഒഴിവാക്കാനും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അനായാസമായി ബില്‍ ലഭ്യമാക്കാനും സഹായിക്കുന്നു. ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരം നല്‌കുന്നുവെന്നതിന്‌ തെളിവാണ്‌ ഈ അവാര്‍ഡുകളെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും സിഇഒ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ അവാര്‍ഡുകള്‍ പുതിയ ഊര്‍ജ്ജം നല്‌കും. ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്റെ നേതൃത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ഉയര്‍ന്ന ഗുണമേന്മയുള്ള മെഡിക്കല്‍ സേവനങ്ങളും നവീന പദ്ധതികളുമാണ്‌ രോഗികള്‍ക്കും സമൂഹത്തിനും നല്‌കി വരുന്നത്‌. "വീ വില്‍ ട്രീറ്റ്‌ യു വെല്‍" എന്നതിന്‌ അനുസരിച്ചുള്ള സേവനങ്ങള്‍ നല്‌കാനാണ്‌ പരിശ്രമിക്കുന്നതെന്ന്‌ ഡോ. ഹരീഷ്‌ പിള്ള ചൂണ്ടിക്കാട്ടി.
ആറാമത്‌ സിഎംഒ ഏഷ്യ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡിനായി ഏഷ്യ പസഫിക്‌ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ കടുത്ത മത്സരമാണുണ്ടായത്‌. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎംഒ കൗണ്‍സില്‍ ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍, വിപണനം, സേവനം എന്നിവയ്‌ക്ക്‌ അംഗീകാരം നല്‌കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌. കേരളത്തിലെ ആദ്യത്തെ ജെസിഐ അംഗീകാരമുളള ക്വാര്‍ട്ടേര്‍നറി കെയര്‍ ആശുപത്രിയാണ്‌ ആസ്റ്റര്‍ മെഡ്‌സിറ്റി.

പ്രവര്‍ത്തനംതുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞു. എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍, ഗ്രീന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സര്‍ട്ടിഫിക്കേഷന്‍, നഴ്‌സിംഗ്‌ രംഗത്തെ മികവിനുള്ള ആദ്യത്ത എന്‍എബിഎച്ച്‌ അവാര്‍ഡ്‌ എന്നിവ ആസ്റ്റര്‍ മെഡ്‌സിറ്റി സ്വന്തമാക്കിയിരുന്നു.