Breaking News

Trending right now:
Description
 
Dec 19, 2012

ഓറഞ്ച്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 22-ന്‌

Jins George
image
ഓസ്‌ട്രേലിയ: ഡിസംബര്‍ 22 ശനിയാഴ്‌ച ഓറഞ്ച്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ കെന്നാ ഹാളില്‍ വൈകുന്നേരം 4.30-ന്‌ നടത്തപ്പെടുന്നു. കൂടാതെ പുതിയ കമ്മിറ്റി ഭാരവാഹികളെയും തെരെഞ്ഞെടുക്കുന്നു. 

സാന്റാക്ലോസിന്റെ കയ്യില്‍നിന്ന്‌ കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ ലഭിക്കണമെന്ന്‌ ആഗ്രഹമുള്ള മാതാപിതാക്കള്‍ 10 ഡോളറില്‍ കുറവുള്ള സമ്മാനങ്ങള്‍ സമ്മാനപായ്‌ക്കറ്റുകളിലാക്കി തങ്ങളുടെ കുട്ടികളുടെ പേരും മേല്‍വിലാസവുമെഴുതി 4.30 -നു മുമ്പായി കെന്നാ ഹാളില്‍ എത്തിച്ചുതരേണ്ടതാണ്‌. ഈ പായ്‌ക്കറ്റുകള്‍ ഭാരവാഹികളിലാരെങ്കിലും ഏറ്റുവാങ്ങി ക്രിസ്‌മസ്‌ ട്രീയുടെ അടുത്ത്‌ വയ്‌ക്കുന്നതാണ്‌. 

പ്രോഗ്രാമുകള്‍ക്കുവേണ്ടിയുള്ള സിഡികളും പ്രോഗ്രാം റോക്കോര്‍ഡ്‌ ചെയ്‌ത്‌ വേണമെന്നുള്ളവരും സിഡികള്‍ 19-ാം തിയതിയെങ്കിലും ജോമോനെ ഏല്‍പ്പിക്കേണ്ടതാണ്‌. 

പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ പ്രോഗ്രാം റിഹേഴ്‌സല്‍ നടത്തുന്നതിനായി വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ്‌ 3 മണിക്ക്‌ മാതാപിതാക്കള്‍ക്കൊപ്പം കെന്നാ ഹാളില്‍ എത്തിച്ചേരേണ്ടതാണ്‌ എന്ന്‌ ഓറഞ്ച്‌ മലയാളി അസോസിയേഷനുവേണ്ടി ജയപാലന്‍ നായര്‍ അറിയിച്ചു.