Breaking News

Trending right now:
Description
 
Aug 14, 2015

പുതിയ ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ബുക്കിംഗ്‌ ആരംഭിച്ചു

image ലാന്‍ഡ്‌ റോവറിന്റെ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ സെപ്‌റ്റംബര്‍ രണ്ടിന്‌ വിപണിയിലെത്തും. പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ എസ്‌യുവിയുടെ ബുക്കിംഗ്‌ എല്ലാ അംഗീകൃത ലാന്‍ഡ്‌ റോവര്‍ റീട്ടെയിലര്‍മാരും സ്വീകരിച്ചു തുടങ്ങി.

ഏറെ പുതുമകളോടെ എത്തുന്ന ഡിസ്‌കവറി സ്‌പോര്‍ട്ട്‌ പരമാവധി ഇന്റീരിയര്‍ സ്‌പേസ്‌ ഉപയോഗപ്പെടുത്തുകയും മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ചെയ്യുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ പെടുന്ന വാഹനമാണ്‌. 5+2 സീറ്റിംഗ്‌ ഓപ്‌ഷന്‍, 9-സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറയ്‌ന്‍ റെസ്‌പോണ്‍സ്‌, പാര്‍ക്ക്‌ അസിസ്റ്റ്‌ തുടങ്ങിയ സവിശേഷതകളോടെയാണ്‌ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ വിപണിയിലെത്തുന്നത്‌.