Breaking News

Trending right now:
Description
 
Aug 14, 2015

ഓണത്തിന്‌ മെഗാ കണ്‍സ്യൂമര്‍ ഓഫറുകളുമായി ലാവ

image മൊബൈല്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ മെഗാ കണ്‍സ്യൂമര്‍ ഓഫറുകള്‍ അവതരിപ്പിച്ചു. ഓരോ ലാവ സ്‌മാര്‍ട്ട്‌ഫോണിനോടൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ നേടാനാകും. കേരളത്തിലെ മൂവായിരത്തിലധികം വരുന്ന ലാവയുടെ റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകളില്‍ സെപ്‌റ്റംബര്‍ 10 വരെയാണ്‌ മെഗാ കണ്‍സ്യൂമര്‍ ഓഫര്‍ ലഭ്യമാവുക.

ഓരോ ലാവ സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനോടൊപ്പവും ലഭിക്കുന്ന സ്‌ക്രാച്ച്‌ കാര്‍ഡിലൂടെ ഉപയോക്താക്കള്‍യ്‌ക്ക്‌ ജാക്ക്‌പോട്ട്‌ സമ്മാനങ്ങള്‍ നേടാന്‍ ലാവ അവസരം നല്‍കുന്നു. സ്‌ക്രാച്ച്‌ കാര്‍ഡില്‍ ജാക്ക്‌ പോട്ട്‌ ഗിഫ്‌റ്റ്‌ എന്നാണെങ്കില്‍ സമ്മാനങ്ങളായ ഹോണ്ട ബ്രിയോ, ബജാജ്‌ പള്‍സര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌ നേടാനുള്ള അവസരവും, കൂടാതെ ഫിലിപ്‌സ്‌ സ്‌പീക്കര്‍, മൈക്രോവേവ്‌ അവണ്‍, ഡിന്നര്‍ സെറ്റ്‌, സ്വരോവ്‌സ്‌കി പെന്‍ഡന്റ്‌ സെറ്റ്‌ എന്നിവയിലൊന്നും സമ്മാനമായി ലഭിക്കുന്നു.

'ചൂസ്‌ യുവര്‍ ഗിഫ്‌റ്റ്‌'  എന്നാണ്‌ സ്‌ക്രാച്ച്‌ കാര്‍ഡില്ലെങ്കില്‍ ബ്ലൂടൂത്ത്‌ സെല്‍ഫി സ്റ്റിക്ക്‌, ബ്ലൂടൂത്ത്‌ സ്‌പീക്കര്‍, പോളോ ഫ്‌ളാസ്‌ക്ക്‌, മില്‍ട്ടന്റെ ചോപ്പിംഗ്‌ ബോര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌ ഉപയോക്താവിന്‌ തെരഞ്ഞെടുക്കാവുന്നതാണ്‌. 'ചൂസ്‌ യുവര്‍ ഹോളിഡേ' എന്നതാണ്‌ ലഭിക്കുന്നതെങ്കില്‍, ലാവ നല്‍കുന്ന മൂന്ന്‌ യാത്ര പാക്കേജുകളില്‍ ഒന്ന്‌ ഉപയോക്താവിന്‌ ഓണസമ്മാനമായി തെരഞ്ഞടുക്കാവുന്നതാണ്‌.