Breaking News

Trending right now:
Description
 
Aug 14, 2015

സിനിമാല ടീം മെല്‍ബണില്‍; ഓണാഘോഷങ്ങള്‍ക്ക്‌ ഒക്‌ടോബര്‍ 16നു തുടക്കമാകും

George Thomas
image മെല്‍ബണ്‍: മലയാളികളുടെ മനസില്‍ എന്നും ഒരു സ്വപ്‌നമായി അവശേഷിക്കുന്ന കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടിനെ വരവേല്‍ക്കുവാന്‍ ഓസ്‌ട്രേലിയയിലെ മലയാളിസംഘടനകള്‍ ഒരുങ്ങിക്കഴിഞ്ഞു.

നാട്ടില്‍നിന്നു താരങ്ങളെ ഇറക്കിയും പ്രവാസി കലാകാരന്‍മാരെ അണിനിരത്തിയും കലാവിരുന്നിന്റെ തനതായ മാതൃകയില്‍ സംഘടനകള്‍ എല്ലാംതന്നെ ഒന്നിനൊന്നു മെച്ചം.

ഓഗസ്റ്റ്‌ 16 ഞായര്‍ മലയാളി അസോസിയേഷന്‍ വിക്‌ടോറിയ (മാവ്‌) യുടെ പരിപാടികള്‍ അവതരിപ്പിക്കാനായി സിനിമാല- ഐഡിയ സ്റ്റാര്‍ സിംഗര്‍ ടീമുകള്‍ എത്തിക്കഴിഞ്ഞു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ വാതപ്പള്ളിയും പിആര്‍ഒ സുനിത സൂസനും അറിയിച്ചു.

വിവിധ സംഘടനകള്‍ ക്രിക്കറ്റ്‌, വോളിബോള്‍, ചെസ്‌, വടംവലി തുടങ്ങിയ മത്സരങ്ങളാണു സംഘടിപ്പിച്ചിട്ടുള്ളത്‌. മലയാളികള്‍ എവിടെയെല്ലാം ഉണ്ടോ, അവിടെ എല്ലാം ഓണാഘോഷങ്ങള്‍ ഉണ്ടെന്നതും ഒരു പ്രത്യേകതയാണ്‌. ചിലര്‍ നല്ല വേഷവിധാനത്തോടെ എത്തുന്ന കുടുംബത്തിനു സമ്മാനം ഒരുക്കുമ്പോള്‍, സെന്‍ഫിക്‌ സമ്മാനവുമായി ഇലാധാര മലയാളി അസോസിയേഷനും രംഗത്തു വന്നു. ഓണത്തനിമ നിലനിര്‍ത്തുന്ന മലയാളത്തനിമയുടെ വേഷവിധാനത്തിനാണു കേസി മലയാളി സമ്മാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പെര്‍ത്തില്‍ ഓണാഘോഷങ്ങള്‍ അതിന്റെ പരിസമാപ്‌തിയിലാണെന്നു മാവ്‌ ഭാരവാഹികള്‍ പറഞ്ഞു. പല സ്ഥലത്തും ഓണാഘോഷങ്ങള്‍ക്കു കേരളത്തനിമയില്‍ വാഴയിലയില്‍ ഓണസദ്യ വിളമ്പുന്നതും ഒരു പ്രത്യേകതയാണ്‌. മിക്കയിടത്തും തദ്ദേശിയര്‍ അതിഥികളായെത്തുന്നു എന്നതും ഓണത്തിന്റെ സവിശേഷതയാണ്‌. പ്രശസ്‌ത സിനിമാനടന്‍ ഇന്ദ്രജിത്തും മെല്‍ബണില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്‌.